Thursday, September 16, 2010

സ്ത്രീ പുരുഷ ബന്ധം യാഥാര്‍ത്ഥ്യം എന്താണ്? ശാരീരികമായിട്ടുള്ള ബന്ധം നടത്തുന്നത് മനുഷ്യന്‍ മാത്രമല്ല. അത് എല്ലാ ജീവികള്‍ക്കും പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ മനുഷ്യ മാത്രം അതില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അവന്റെ സമൂഹത്തോടുള്ള പ്രതിബന്ധതയും ബന്ധപ്പെടുന്നയാളോടുളള ഉത്തരവാദിത്വവുമാണ്. മറ്റുള്ള ജീവജാലങ്ങള്‍ക്ക് ഈ വക കാര്യങ്ങള്‍ ബാധിക്കുന്നില്ല. അതുകൊണ്ട് തന്നെ മനുഷ്യന് സെക്‌സ് എന്നുള്ളത് പ്രകൃതിപരമായ ഒരു ഉള്‍വിളിയും അതോടൊപ്പം അവന്റെ മനസ്സിന്റെ വൈകാരികവും ബൂദ്ധിപരവുമായ ഉണര്‍വിന്റെയും സാര്‍ത്ഥകതയാണത്.

മനുഷ്യന് തന്റെ എതിര്‍ലിംഗത്തോട് തോന്നുന്ന അഭിനിവേശം സ്വാഭാവികമായ പ്രകൃതിനിയമത്തില്‍ നിന്നുണ്ടാകുന്ന വികാരമാണ്. എന്നാല്‍ ആ വികാരത്തെ തന്റെതായ കാഴ്ചപ്പാടിലൂടെ നോക്കി കാണാനും അതിനനുസരിച്ച് തനിക്ക് യോജിച്ച, മനസ്സിണങ്ങിയ ഒരോളുമായി ശാരീരിക ബന്ധം ഉണ്ടാക്കുന്നതിനും ഇതുവഴി സാധ്യമാക്കപ്പെടുന്നു. പരസ്പര മാനസീക ഐക്യപ്പെടലും അതിനുശേഷമുള്ള പൊരുത്തപ്പെടലും മുന്നോട്ടുള്ള ജീവിത മാര്‍ഗത്തിന് വഴിവെളിച്ചം കാണിക്കലാകുന്നു. വെറും ശാരീരിക ബന്ധത്തിനുള്ള ഒരു ഉപാധി മാത്രമല്ല മനുഷ്യന്‍ കാണുന്നത്. അത് തന്റെ ഇനിയുള്ള ജീവിതം കരുപിടിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള ഒരു കൈതാങ്ങുകൂടിയാണ്. മറ്റു ജീവജാലങ്ങളെ സംബന്ധിച്ച് അതിന്റെ ആവശ്യം വരുന്നില്ല. അവകള്‍ തന്റെ ജീവനെ ജീവിച്ചു തീര്‍ക്കുക എന്നുള്ള ആകെതുക മാത്രമാണ് മുന്നിലുള്ള ഒരേയൊരു അവസ്ഥാവിശേഷം. അതിന് അവകള്‍ ജന്മനാല്‍ സ്വയം പര്യാപ്തരുമാണ്. മറ്റൂള്ളവരെ ആശ്രയിക്കുകയെന്നുള്ളത് അവയുടെ ശൈവ ദശയില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. സ്വന്തകാലില്‍ നില്ക്കാന്‍, അല്ലെങ്കില്‍ ചിറകില്‍ പറക്കാന്‍ തുടങ്ങിയാല്‍ അവകള്‍ തന്റെതായ ഒരു ലോകവും സ്വാതന്ത്യവും അനുഭവിക്കുകയാണ്. മറ്റുളളതിനെ ആശ്രയിക്കുന്നതാണ് അവയ്ക്ക് അസ്വാതന്ത്യവും ബലഹീനതയുമായിട്ടുള്ളത്.

മനുഷ്യന്റെ ബൂദ്ധിപരതയും സാമൂഹ്യമായ ബോധവും അല്ലെങ്കില്‍ ചുറ്റുപാടും മനുഷ്യനെ ഒരുക്കലും സമ്പൂര്‍ണമായ സ്വാതന്ത്യം അനുഭവിക്കുന്നതിന് പ്രാപ്തനാക്കുന്നില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ മനുഷ്യനും മറ്റുജീവജാലങ്ങളെപോലെ സ്വതന്ത്രരും പരാശ്രയത്വമുളളവരുമായിരിക്കണമെന്നില്ല. സാഹചര്യം അവനെ അങ്ങനെ ആക്കിത്തിര്‍ക്കുകയാണ് ചെയ്യുന്നത്. മില്ല്യണ്‍സ് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയാവുന്ന ഒരു ജീവി വര്‍ഗമാണ്, മനുഷ്യവര്‍ഗം. മറ്റുള്ള ജീവികളെ സംബന്ധിച്ച് പരിണയ പ്രക്രിയ ദ്രൂതഗതിയിലും അല്പവര്‍ഷായുസ്സിനുള്ളില്‍ ഒതുങ്ങുന്നതുമാണ്. അതുകൊണ്ടുതന്നെ അവയ്ക്കു സമൂഹം എന്ന സങ്കല്പമോ ഒരു സ്ഥിരമായ കൂട്ടായ്മുയുടെയോ ആവശ്യം ഉണ്ടാവണമെന്നില്ല.

മനുഷ്യനെ അങ്ങനെ എല്ലാകാര്യത്തിലും വേര്‍തിരിക്കപ്പെടുകയാണ്. ബൂദ്ധിശക്തിതന്നെയാണ് മനുഷ്യനെ എന്നും മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്ന മുഖ്യമായ ഘടകം. മനുഷ്യന്‍ അവന്റെ സുഖ ലോലുപതയില്‍ മാനസീകവു ശാരീരകവുമായ സുഖത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് സെക്‌സിനു തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ മനുഷ്യന്‍ ബൂദ്ധിപരമായും അല്ലാതെയും കണ്ടെത്തിയിട്ടുളളതില്‍ വച്ച് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത് ലൈംഗീതയിലൂടെയാണ്. അതുകൊണ്ടുതന്നെ അവന്റെ ബുദ്ധി ശക്തിയെ തോല്പിച്ചു കളയുകയും അവനെ അടിമപ്പെടുത്തുകയും ചെയ്ത വികാരമാണ് ഇത്.
മനുഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നത് അവന്റെ ബുദ്ധി വൈശിഷ്ട്യം ഒന്നുതന്നെയാണ്. ബൂദ്ധിയില്‍ നിന്നാണ് മനുഷ്യന്‍ തന്റെ ജീവിതത്തിന് ഒരു നയവും ആശയവും രൂപീകരിച്ചത്. ആ നയത്തിനും ആശയത്തിനും അടിസ്ഥാനമാക്കിയാണ് ഓരോരുത്തരും ജീവിക്കുന്നതും.

ജീവിതമെന്നാല്‍ ഒരാള്‍ക്ക് തന്റെ മനസ്സിന്റെ ബോധാവസ്ഥയോടുകൂടി മാത്രമെ ആരംഭിക്കുകയുള്ളൂ. മനുഷ്യന്‍ അവന്റെ ചുറ്റുപാടുനെക്കുറിച്ചും തന്നെത്തന്നെയും മനസ്സിലാക്കുന്ന അവസരമാണ് ബോധാവസ്ഥ. ഒരു കുഞ്ഞു ജനിക്കുന്നതു മുതല്‍ അഞ്ചുവയസ്സുവരെ അവന്‍ അബോധമായിട്ടായിരിക്കും ജീവിക്കുന്നത്. എപ്പോഴാണോ ഒരുവന് ജീവിതത്തെക്കുറിച്ച് ഒരു അവബോധമുണ്ടാകുന്നത് അപ്പോള്‍ മാത്രമെ അയാള്‍ ജീവിതം തുടങ്ങുന്നുള്ളൂ. അതിനുശേഷം മരണം വരെ അയാള്‍ക്ക് തന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലൂടെയും സൂചിക്കുഴയിലെന്നപോലെ കടന്നുപോകേണ്ടിവരും.

ഒരാള്‍ ജീവിച്ചിരിക്കുകയെന്നാല്‍ അയാള്‍ തന്റെ നയത്തിനും അതായത് സ്വഭാവം, ആശയത്തിനും അനുസരിച്ച് ജീവിക്കുക എന്നാണര്‍ത്ഥം. അതുതന്നെയായിരിക്കും, അയാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതും. ഒരാള്‍ക്ക് ജീവിതത്തില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അയാളുടെ ജീവിതം തന്നെ ആയിരിക്കും. അതായത് അയാളുടെ ശരീരവും സ്വഭാവവും അടങ്ങിയ വ്യക്തിത്വം. അതിനുശേഷം മാത്രമെ തന്റെ പരിസരത്തിന് പ്രാധാന്യം നല്‍കുകയൂള്ളൂ. ഒരാള്‍ക്ക് സ്വന്തം ജീവനാണ് കാര്യമായിട്ടുള്ളത്. മറ്റുള്ളവരുടെത് രണ്ടാമത് മാത്രമെ വരുന്നുള്ളു. എങ്ങനെയെന്നാല്‍ ഒരു ബസ് യാത്രയില്‍ നമ്മുക്ക് കാണാന്‍ സാധിക്കും. ബസ്സ് സ്റ്റോപ്പില്‍ ബസ് വന്ന് നില്ക്കുമ്പോള്‍ തന്നെ അതിന്റെ പിന്നാലെയുള്ള ഓട്ടവും ചാട്ടവും കാണാന്‍ കഴിയും. മറ്റുള്ളവരുടെ സീറ്റ് കൈവശപ്പെടുത്തുകയാണ് ഈ ഓട്ടത്തിന്റെ ഉദ്ദേശ്യം. ജീവിച്ചിരിക്കുക എന്നുള്ളതിന്റെ അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു മിനിമം കാര്യം മാത്രമാണ്. ബസ്സ്‌യാത്രയും മറ്റും. ആവിഷയത്തില്‍ കാണിക്കുന്ന താന്‍ പോരിമ,സ്വാര്‍ത്ഥത അവിടെയാണ് മനുഷ്യന്‍ വെറും ഒരു ജീവി മാത്രമായി അധ:പതിക്കുന്നത്.

ഓരോരാളും അവനവനില്‍മാത്രമായിട്ടാണ് ജീവിക്കുന്നത്. അതായത് ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും സ്വന്തം ശരീരത്തിന്റെ നിയന്ത്രണത്തിലും പരിധിയിലും അതിന് വിധേയമായിട്ടുമാണ്. ഒരാള്‍ക്കും അയാളുടെ ശരീരത്തെ അവഗണിക്കാന്‍ സാധിക്കില്ല. അതുപോലെ ശരീരത്തിന് അയാളെയും. മനസ്സും ശരീരവും പരസ്പരം വിധേയപ്പെട്ടാണ് കിടക്കുന്നത്. മനസ്സ് ശരീരത്തെ നിയന്ത്രിക്കുന്നതോടൊപ്പം ശരീരം മനസ്സിനെ കീഴടക്കുകയും ചെയ്യുന്നു.
ഉത്സവത്തിന് നാമജപത്തിന്റെ അകമ്പടിയോടെ കൊടികയറി. തുടര്‍ന്ന് കതിനവെടിയുടെ ശബ്ദവും വര്‍ണവും നല്‍കിയ വിരുന്ന്. ഒരു കരയാകെ ഉണരുകയാണ്. മറവിയിലേക്ക് വഴുതുന്ന ഓര്‍മയെ തട്ടിയുണര്‍ത്താന്‍.

പിറ്റേന്ന് രാവിലെ നേരിയ കുളിരില്‍ കുളിച്ചുനില്ക്കുന്ന പ്രഭാതം. ദീപം അതിന്റെ നിര്‍മലതയില്‍ അമ്പലത്തിനകത്തും പുറത്തും ജ്വലിച്ചുനില്ക്കുന്നു. മൂന്ന് ആനകള്‍ നെറ്റിപട്ടവും വെഞ്ചാമരവും തിടമ്പും ഏറി ശീവേലി എഴുന്നെള്ളുന്നു. മനസ്സും ശരീരവും സ്വച്ഛതയില്‍ അലിഞ്ഞ നിമിഷങ്ങള്‍.

ശീവേലിക്കുശേഷം ആനകളുമായി ചിറയിലേക്ക് അവിടെ ആനകള്‍ നീരാടുന്നു. അതിനിടയിലാണ് അതു സംഭവിച്ചത് മൂന്നാനകളില്‍ ഒന്നിന് മദമിളകി. മദമിളകിയ ആന പാപ്പാനെ ആക്രമിക്കുകയും നാടുനീളെ ഓടുവാനും തുടങ്ങി. പിന്നാലെ ആളുകളും. വാര്‍ത്ത നാട്ടിലെങ്ങും കാറ്റിനൊപ്പം പരന്നു.

അറിഞ്ഞവര്‍ ആനയെ കാണാന്‍ അമ്പലക്കരയിലേക്ക് ഓടുകയാണ്. ആളുകള്‍ കൂടിക്കൂടി ജനങ്ങളായി പരിണമിച്ചു. ഭയചകിതരും ഉത്കണ്ഠാകുലരും ഒപ്പം അല്പം ആഹ്ലാദവും എല്ലാവരുടെയും മുഖത്ത് കാണുന്നുണ്ട്. ജനങ്ങള്‍ ആനയെ തളയ്ക്കാന്‍ ഒരുങ്ങുകയാണ്. ആന ഒറ്റ തിരിഞ്ഞ് ഓരോ ആളിന്റെയും പിന്നാലെ കുതിക്കുന്നു.

സംഭവം അറിഞ്ഞ് പോലീസും ജില്ലാ അധികാരികളും എത്തിചേര്‍ന്നു. അതിനുപുറമേ മൂന്നാംകണ്ണിലൂടെ കാണുന്ന പത്രലോകവും അവരുടെ സ്ഥാനം കൈടക്കിയിരുന്നു. പോലീസധികാരികള്‍ ആനയെ കീഴ്‌പ്പെടുത്തന്നതിന് അതിനെ വെടിവയ്ക്കാനും ഉത്തരവിറക്കി. വൈദ്യൂതിബന്ധം വിഛേദിക്കുകയും സ്ത്രീകളോടും കുട്ടികളോടും വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ ഉച്ചഭാഷിണിമുഖേന ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു.
''സത്‌സംഗത്വം നിസ്സംഗത്വം
നിസ്സംഗത്വ നിര്‍മോഹത്വം
നിര്‍മോഹത്വേ നിശ്ചലതത്വം
നിഞ്ചലതത്വേ ജീവന്മുക്തി''
-ശങ്കരാചാര്യര്‍.

ജനുവരി മാസവും കഴിയാറായി. മഴക്കാലം പെയ്‌തൊഴിഞ്ഞു. മഞ്ഞുകാലം വന്നു. തണുപ്പുകയറി അന്തരീക്ഷം വീണ്ടും 'ചൂടുപിടിക്കുകയാണ്.' എന്നിട്ടും മനുഷ്യന്‍ ലോഹ പ്രതിമ പോലെ യാതൊരുമാറ്റവുമില്ലാതെ പ്രകൃതിയെ വെല്ലുവിളിക്കുകയെന്നോണം കുത്തനെ നിലക്കൊള്ളുകയാണ്.വര്‍ഷങ്ങള്‍ കാലത്തിനൊപ്പം കുത്തിയൊലിച്ചു. യാതൊരു തടസ്സമോ ഭംഗമോ കൂടാതെ. എവിടെയാണ് ഒരു നിശ്ചലത..ഈ കുതിപ്പിന് ഒരിക്കലും കിതപ്പ് ഇല്ലേ?

ജീവന്‍ ഒരോ അണുവിലും സ്പന്ദിച്ചുകൊണ്ടിരിക്കകയാണ്. ഓരോ സ്പംന്ദനത്തിന്റെയും നിശ്ചലതയോടൊപ്പം. അതില്‍നിന്നും മറ്റന്നേകായിരം ജീവന്റെ തുടിപ്പുകള്‍ ഉയിര്‍ക്കൊള്ളുന്നു. ഇത് എവിടെ വരെ, എത്രനാള്‍ വരെ. അനാദിയില്‍ ഭൂമിയുടെ പിറവി മുതല്‍ ഒരു മിടിപ്പിന്റെ ഗതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരിക്കലും നല്ക്കാത്ത ചിരംഞ്ജീവമായ ചലനഗതി. ഓരോ ചലനത്തിന്റെ ഓരോ അണുവിലും ജീവന്‍ തുടിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിയും സ്ഥിതിയും സംഹാരകനുമായ പ്രകൃതി. അവിടെ മനുഷ്യന്‍. ആ മനുഷ്യന്‍ തന്റെ ശരീരത്തിലെ അനേകകോടി അണുവിലൂടെ രക്തബീജങ്ങള്‍ ഒഴുകുന്നു. മറവിയുടെ പുനര്‍ജന്മമായി ഓര്‍മ ജനിക്കുകയാണ്. എവിടെയോ കണ്ടുമറന്ന ഒരു മുഖഛായയില്‍, കേട്ടുമറന്ന് പാദസരത്തിന്റെ സ്വരനാദമായി. സൗഹൃദം പകര്‍ന്ന ശീതളിമയുടെ, നൈര്‍മല്യത്തിന്റെ അരുണിമയായി.

കാലത്തിന് ഒരിക്കലും ചരിത്രത്തിലെ നാഡികളിലൂടെ ഒഴുകിയ രക്തത്തിന്റെ ചൂടിനെ മറക്കാനാവില്ല. ഓരോ ജന്മത്തിനും അതിന്റെ മരണത്തില്‍ സ്മരണയുടെ കുത്തൊഴുക്കിനെ നേരിടേണ്ടിവരും. ആര്‍ക്കും ഒന്നിനെയും മറക്കാന്‍ സാധിക്കില്ല. ജീവിതം മനുഷ്യന് മന:പാഠമാകുന്ന ഒരു അദ്ധ്യായമാണ്.