Wednesday, September 23, 2015

പുണ്യജന്മം

സ്ത്രീയേ നീയൊരു മഹാദ്ഭുതം
ലോകാദ്ഭുതങ്ങളില്‍ ഒന്നാമത്
നീയില്ലാതിരുെന്നങ്കില്‍ ലോകമേ
നിന്റെ സൗന്ദര്യം ആര്‍ക്കുവേണ്ടൂ
നിന്‍ മന്ദഹാസം തൂകും പ്രഭയില്‍
വിളങ്ങുന്നു ലോകം എല്ലാം മറന്ന്
നിന്നെ പുണരാന്‍, നിന്നിലലിയാന്‍
മോഹമില്ലാത്തവരാരുണ്ട് ഭൂമിയില്‍
കണ്ടുകണ്ടു കൊതി തീരുകില്ല
നിന്‍ മുഖശ്രീ നല്‍കുമാ കാഴ്ച
അധരങ്ങളില്‍ വിടരുമാ പുഞ്ചിരി
കണ്ണുകളില്‍ തിളങ്ങുമാ വിസ്മയം
നാസികാഗ്രസീമയില്‍ മൂക്കുത്തിയും
അലയൊലിയായി കാര്‍കൂന്തല്‍ 
ഇളങ്കാറ്റിലുലയുമാ പച്ചനെല്‍ക്കതിര്‍
പോല്‍ മന്ദംമന്ദമായി നീ നടന്നീടവേ
പിന്തുടര്‍ന്നു കണ്ണുകള്‍ ഇമ ചിമ്മാതെ
നോക്കാതിരിക്കാനാവില്ല ചേലെഴും
വസ്ത്രാലംകൃതമാം നീന്‍മേനിയെ
ക്രോധത്താല്‍ നിന്റെ വാക്കുകള്‍
മുറിവേല്‍പ്പിക്കയെങ്കിലും ഞാന്‍
പിന്തുടരും നല്‍സ്‌നേഹിതനെപ്പോല്‍
എനിക്കാവില്ല നിന്നെ ഉപേക്ഷിപ്പാന്‍
നീ എന്നില്‍ നിറയുമാവേളയില്‍ 
ഞാനറിയുന്നു എന്റെ ശക്തിയും ക്ഷയവും
വെണ്ണക്കല്‍ പ്രതിമപോല്‍ കൊത്തിയ
വടിവൊത്ത ശരീരം നീലക്കണ്ണാടിയില്‍
നീ തെല്ലൊരു അഹംബോധത്താല്‍ 
ആത്മനിര്‍വൃതികൊള്ളവേ, അിറയുന്നു,
കൈവിരലാല്‍ തഴുകും മേനിയഴകിന്‍
നിമ്‌നോതങ്ങള്‍, ചുഴികള്‍, പൂല്‍മേടുകള്‍
വീണക്കമ്പിയില്‍ മീട്ടുമാനന്ദവിസ്മയം
സംഗീതമായി പൊഴിയവേ അടരുന്നു 
ശീല്‍ക്കാരമാം അന്തര്‍ദാഹം എന്തിനോ
സപ്തസ്വരം പാടുന്നു നാഡീഞെരമ്പുകള്‍
മുല്ലമൊട്ടുപോല്‍ തിളങ്ങും ദന്തശ്രേണികള്‍
തേനൂറും ചെഞ്ചോര അധരാദളങ്ങള്‍
വിയര്‍പ്പുകണങ്ങളാല്‍ വിജൃംഭിച്ചു നാസിക
വിശ്വംതുറക്കും കണ്‍പീലികള്‍ ഞൊടിയില്‍
ഒന്നു തൊട്ടാല്‍ വിദ്യുത്പ്രവാഹവേഗമായി
ഞെട്ടിപ്പുളയുമാ വെള്ളിയരഞ്ഞാണമരയില്‍
മുര്‍ച്ചയാല്‍ തിളങ്ങും കത്തിയാല്‍ വരയും
ചിത്രശില്പങ്ങള്‍ നിന്‍ രോമരാചി കിളിര്‍ത്ത
വെണ്‍ക്കടലുടലില്‍, പൊടിയും രക്തവര്‍ണം.
എന്‍ കരതലങ്ങള്‍ തിരയുന്നു എന്തിനോ
തടയുന്നു നിന്‍മുഷ്ടികള്‍ വൃഥാവിലായി
വേണം എനിക്കും നിനക്കും ആവോളമായി
തീരാതെ പുലരാതെ അണയാതെ മതിയായി
എത്ര കിട്ടിയാലും മതിവരില്ലെന്നോ നിന്‍ 
മധുരചഷകംപോല്‍ അമൃതോല്‍സവം
വാരിപ്പുണര്‍ിന്നും കോരിക്കുടിച്ചിട്ടും
തീര്‍ില്ല ദാഹവും വിശപ്പും മനസ്സിലായ്
ആത്മാവിന്‍ തൃപ്തിയടഞ്ഞാലും തീരില്ല
ദേഹത്തിന്‍ ആര്‍ത്തിയും മോഹവുമെന്നോ
എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും കൊതിക്കുന്നു
വീണ്ടുമണയുന്നു നിന്‍കാല്‍ക്കലായി
പ്രാണനുവേണ്ടിയെന്നോണം മടിക്കാതെ
വെടിയുക നിന്‍ദേഹത്തിന്‍ വിശുദ്ധിയും
അധികാരവും, പ്രകൃതിയുടെ വരദാനമായി
സമര്‍പ്പിക്കുക നിന്‍ദേഹവും ആത്മാവും 
ദാഹവും മോഹവും തീര്‍ക്കട്ടെ എന്നിലെ
നഷ്ടമാകില്ലയൊന്നുമേ നിന്റെയായി സത്യം
നല്‍കുന്നു പുതുജീവന്‍ ഭൂമിക്കു പ്രതിഫലം.