താമരപ്പൊയ്കയില്‍ താഴ്ന്നിറങ്ങി
ഒരു കയ്യില്‍ താമരപ്പൂവുമായി
മറുകയ്യില്‍ മാസ്മരചിത്രശലഭം
സുസ്‌മേരവദനയായ് നിന്നിടുന്നു
പച്ചയില്‍ ആമ്പലിനിലകളേറെ
സൂര്യകിരണത്താല്‍ വെയിലുകാഞ്ഞൂ
ആകാശനീലിമ പ്രതിച്ഛായയും
സ്‌നിഗ്ധം, മുഗ്ധമാം മുഖച്ഛായയും
എന്തൊരു കൗതുകമീ കാഴ്ചവട്ടം
കണ്ണിനാനന്തമാം കുളിരേകുന്നു
മുട്ടോളം വെള്ളത്തില്‍ അംഗനയും
തലയോളം വെള്ളത്തില്‍ നിഴലാട്ടവും
എന്തു മനോഹരമീ ഗ്രാമ്യഭംഗി
അനുഗ്രഹീതര്‍ നമ്മള്‍ അതിഥികള്‍
അമ്മയാം ഭൂമിയുടെ മടിത്തട്ടിലായ്
വസിക്കുക ആയുസ്സിന്‍ അറ്റംവരെ
ഒരു കയ്യില്‍ താമരപ്പൂവുമായി
മറുകയ്യില്‍ മാസ്മരചിത്രശലഭം
സുസ്‌മേരവദനയായ് നിന്നിടുന്നു
പച്ചയില്‍ ആമ്പലിനിലകളേറെ
സൂര്യകിരണത്താല്‍ വെയിലുകാഞ്ഞൂ
ആകാശനീലിമ പ്രതിച്ഛായയും
സ്‌നിഗ്ധം, മുഗ്ധമാം മുഖച്ഛായയും
എന്തൊരു കൗതുകമീ കാഴ്ചവട്ടം
കണ്ണിനാനന്തമാം കുളിരേകുന്നു
മുട്ടോളം വെള്ളത്തില്‍ അംഗനയും
തലയോളം വെള്ളത്തില്‍ നിഴലാട്ടവും
എന്തു മനോഹരമീ ഗ്രാമ്യഭംഗി
അനുഗ്രഹീതര്‍ നമ്മള്‍ അതിഥികള്‍
അമ്മയാം ഭൂമിയുടെ മടിത്തട്ടിലായ്
വസിക്കുക ആയുസ്സിന്‍ അറ്റംവരെ