ആരാണ് എന്റെ ശവമഞ്ചത്തിന്റെ
നാലു തണ്ടുകള്‍ ചുമക്കുക
കൊള്ളിവയ്ക്കാന്‍ നിനക്ക് ആകുമോ
അറക്കാതെ, വിറയ്ക്കാതെ, തളരാതെ
അവസാനശ്വാസം എന്നെ വിട്ടൊഴിയുമ്പോള്‍
എന്റെ മനസില്‍ തുളുമ്പിയ വിചാരങ്ങള്‍
ആരോട് സംസാരിക്കും
എന്റെ കണ്ണിന്റെ റെറ്റിനയില്‍ പതിഞ്ഞ
അവസാനചിത്രം ആരുടെ ഓര്‍മ്മയില്‍
കൊളുത്തിവയ്ക്കും
ചിതയില്‍ ആളിയെരിഞ്ഞ് ബാക്കിയായത്
ആവിയായ പുകയും മണവും അല്പം ചാരവും
ആളുകള്‍ വന്നവഴിയെ പിരിഞ്ഞുപോയി
ഒച്ചയും ബഹളവും ആരവവും ഇനിയും മുഴങ്ങും