Thursday, September 16, 2010

ഉത്സവത്തിന് നാമജപത്തിന്റെ അകമ്പടിയോടെ കൊടികയറി. തുടര്‍ന്ന് കതിനവെടിയുടെ ശബ്ദവും വര്‍ണവും നല്‍കിയ വിരുന്ന്. ഒരു കരയാകെ ഉണരുകയാണ്. മറവിയിലേക്ക് വഴുതുന്ന ഓര്‍മയെ തട്ടിയുണര്‍ത്താന്‍.

പിറ്റേന്ന് രാവിലെ നേരിയ കുളിരില്‍ കുളിച്ചുനില്ക്കുന്ന പ്രഭാതം. ദീപം അതിന്റെ നിര്‍മലതയില്‍ അമ്പലത്തിനകത്തും പുറത്തും ജ്വലിച്ചുനില്ക്കുന്നു. മൂന്ന് ആനകള്‍ നെറ്റിപട്ടവും വെഞ്ചാമരവും തിടമ്പും ഏറി ശീവേലി എഴുന്നെള്ളുന്നു. മനസ്സും ശരീരവും സ്വച്ഛതയില്‍ അലിഞ്ഞ നിമിഷങ്ങള്‍.

ശീവേലിക്കുശേഷം ആനകളുമായി ചിറയിലേക്ക് അവിടെ ആനകള്‍ നീരാടുന്നു. അതിനിടയിലാണ് അതു സംഭവിച്ചത് മൂന്നാനകളില്‍ ഒന്നിന് മദമിളകി. മദമിളകിയ ആന പാപ്പാനെ ആക്രമിക്കുകയും നാടുനീളെ ഓടുവാനും തുടങ്ങി. പിന്നാലെ ആളുകളും. വാര്‍ത്ത നാട്ടിലെങ്ങും കാറ്റിനൊപ്പം പരന്നു.

അറിഞ്ഞവര്‍ ആനയെ കാണാന്‍ അമ്പലക്കരയിലേക്ക് ഓടുകയാണ്. ആളുകള്‍ കൂടിക്കൂടി ജനങ്ങളായി പരിണമിച്ചു. ഭയചകിതരും ഉത്കണ്ഠാകുലരും ഒപ്പം അല്പം ആഹ്ലാദവും എല്ലാവരുടെയും മുഖത്ത് കാണുന്നുണ്ട്. ജനങ്ങള്‍ ആനയെ തളയ്ക്കാന്‍ ഒരുങ്ങുകയാണ്. ആന ഒറ്റ തിരിഞ്ഞ് ഓരോ ആളിന്റെയും പിന്നാലെ കുതിക്കുന്നു.

സംഭവം അറിഞ്ഞ് പോലീസും ജില്ലാ അധികാരികളും എത്തിചേര്‍ന്നു. അതിനുപുറമേ മൂന്നാംകണ്ണിലൂടെ കാണുന്ന പത്രലോകവും അവരുടെ സ്ഥാനം കൈടക്കിയിരുന്നു. പോലീസധികാരികള്‍ ആനയെ കീഴ്‌പ്പെടുത്തന്നതിന് അതിനെ വെടിവയ്ക്കാനും ഉത്തരവിറക്കി. വൈദ്യൂതിബന്ധം വിഛേദിക്കുകയും സ്ത്രീകളോടും കുട്ടികളോടും വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ ഉച്ചഭാഷിണിമുഖേന ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു.

No comments:

Post a Comment