Thursday, September 16, 2010

മനുഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നത് അവന്റെ ബുദ്ധി വൈശിഷ്ട്യം ഒന്നുതന്നെയാണ്. ബൂദ്ധിയില്‍ നിന്നാണ് മനുഷ്യന്‍ തന്റെ ജീവിതത്തിന് ഒരു നയവും ആശയവും രൂപീകരിച്ചത്. ആ നയത്തിനും ആശയത്തിനും അടിസ്ഥാനമാക്കിയാണ് ഓരോരുത്തരും ജീവിക്കുന്നതും.

ജീവിതമെന്നാല്‍ ഒരാള്‍ക്ക് തന്റെ മനസ്സിന്റെ ബോധാവസ്ഥയോടുകൂടി മാത്രമെ ആരംഭിക്കുകയുള്ളൂ. മനുഷ്യന്‍ അവന്റെ ചുറ്റുപാടുനെക്കുറിച്ചും തന്നെത്തന്നെയും മനസ്സിലാക്കുന്ന അവസരമാണ് ബോധാവസ്ഥ. ഒരു കുഞ്ഞു ജനിക്കുന്നതു മുതല്‍ അഞ്ചുവയസ്സുവരെ അവന്‍ അബോധമായിട്ടായിരിക്കും ജീവിക്കുന്നത്. എപ്പോഴാണോ ഒരുവന് ജീവിതത്തെക്കുറിച്ച് ഒരു അവബോധമുണ്ടാകുന്നത് അപ്പോള്‍ മാത്രമെ അയാള്‍ ജീവിതം തുടങ്ങുന്നുള്ളൂ. അതിനുശേഷം മരണം വരെ അയാള്‍ക്ക് തന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലൂടെയും സൂചിക്കുഴയിലെന്നപോലെ കടന്നുപോകേണ്ടിവരും.

ഒരാള്‍ ജീവിച്ചിരിക്കുകയെന്നാല്‍ അയാള്‍ തന്റെ നയത്തിനും അതായത് സ്വഭാവം, ആശയത്തിനും അനുസരിച്ച് ജീവിക്കുക എന്നാണര്‍ത്ഥം. അതുതന്നെയായിരിക്കും, അയാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതും. ഒരാള്‍ക്ക് ജീവിതത്തില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അയാളുടെ ജീവിതം തന്നെ ആയിരിക്കും. അതായത് അയാളുടെ ശരീരവും സ്വഭാവവും അടങ്ങിയ വ്യക്തിത്വം. അതിനുശേഷം മാത്രമെ തന്റെ പരിസരത്തിന് പ്രാധാന്യം നല്‍കുകയൂള്ളൂ. ഒരാള്‍ക്ക് സ്വന്തം ജീവനാണ് കാര്യമായിട്ടുള്ളത്. മറ്റുള്ളവരുടെത് രണ്ടാമത് മാത്രമെ വരുന്നുള്ളു. എങ്ങനെയെന്നാല്‍ ഒരു ബസ് യാത്രയില്‍ നമ്മുക്ക് കാണാന്‍ സാധിക്കും. ബസ്സ് സ്റ്റോപ്പില്‍ ബസ് വന്ന് നില്ക്കുമ്പോള്‍ തന്നെ അതിന്റെ പിന്നാലെയുള്ള ഓട്ടവും ചാട്ടവും കാണാന്‍ കഴിയും. മറ്റുള്ളവരുടെ സീറ്റ് കൈവശപ്പെടുത്തുകയാണ് ഈ ഓട്ടത്തിന്റെ ഉദ്ദേശ്യം. ജീവിച്ചിരിക്കുക എന്നുള്ളതിന്റെ അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു മിനിമം കാര്യം മാത്രമാണ്. ബസ്സ്‌യാത്രയും മറ്റും. ആവിഷയത്തില്‍ കാണിക്കുന്ന താന്‍ പോരിമ,സ്വാര്‍ത്ഥത അവിടെയാണ് മനുഷ്യന്‍ വെറും ഒരു ജീവി മാത്രമായി അധ:പതിക്കുന്നത്.

ഓരോരാളും അവനവനില്‍മാത്രമായിട്ടാണ് ജീവിക്കുന്നത്. അതായത് ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും സ്വന്തം ശരീരത്തിന്റെ നിയന്ത്രണത്തിലും പരിധിയിലും അതിന് വിധേയമായിട്ടുമാണ്. ഒരാള്‍ക്കും അയാളുടെ ശരീരത്തെ അവഗണിക്കാന്‍ സാധിക്കില്ല. അതുപോലെ ശരീരത്തിന് അയാളെയും. മനസ്സും ശരീരവും പരസ്പരം വിധേയപ്പെട്ടാണ് കിടക്കുന്നത്. മനസ്സ് ശരീരത്തെ നിയന്ത്രിക്കുന്നതോടൊപ്പം ശരീരം മനസ്സിനെ കീഴടക്കുകയും ചെയ്യുന്നു.

No comments:

Post a Comment