Wednesday, May 8, 2013

കണ്ണ്

ലോകത്തെ മുഴുന്‍
കണ്ണിലൂടെ കാണാം
ലോകത്തെ മുഴുവന്‍
കണ്ണിലും കാണാം

മനസ്സിന്റെ വാതിലാണ്
അഗ്നിയാളും തിരയിളകും
സന്തോഷാശ്രുക്കള്‍
പൊഴിയും ഒഴുകും

മനം വിങ്ങിനില്‍ക്കും
മാനം കറുത്തപോല്‍
കടലിരമ്പമായി 
ദു:ഖം പെയ്‌തൊഴിയും

അമൂല്യം ഈ വരദാനം
പ്രകൃതി കനിഞ്ഞേകിയത്
മുത്തുപോല്‍ തിളങ്ങും
സൂര്യനെപോല്‍ ജ്വലിക്കും

ജീവനെപോല്‍
കാണണം കണ്ണിനെ
കൃഷ്ണമണിപോല്‍
കാക്കണം ജീവനെ

ഞാന്‍

ഞാന്‍ ഞാനല്ലാതാവുന്നത്
കാലം എനിക്കുമീതെ 
കുതിച്ചുപാഞ്ഞപ്പോള്‍
എന്റെ ആകൃതിയും വികൃതിയും
കാലചക്രത്തില്‍ തേഞ്ഞരഞ്ഞപ്പോള്‍
പൂത്തുലഞ്ഞ സ്വപ്‌നങ്ങള്‍
വാടിക്കരിഞ്ഞു അടര്‍ന്നുവീണപ്പോള്‍

അറിവുകളൊക്ക മുറവുകളായി
തൊലിപൊളിഞ്ഞ കാലടിപ്പാടുകള്‍
സ്ഫടികവര്‍ണ്ണങ്ങള്‍ ശ്ലഥദളങ്ങളായി
ദൃശ്യങ്ങളില്‍ ബീഭത്സരൂപങ്ങള്‍
ശബ്ദം കര്‍ണ്ണകഠോരം
ഞാനൊരു നോക്കുകുത്തിയാണ്.
കണ്ണുകള്‍ എന്നിലേക്ക്
ആഞ്ഞുപതിക്കുന്നു
എല്ലാം മറയ്ക്കുന്ന വലിയ കാഴ്ച
നിഴല്‍ തലകീഴായി വലിഞ്ഞിഴഞ്ഞു.
എല്ലാ മനുഷ്യരും എനിക്കു
മുകളിലൂടെ കുതിച്ചുപായുന്നു
ഞാന്‍ വേദനിച്ചു പുളയുന്നു

Monday, May 6, 2013

you and yourself

1.ദൗര്‍ബല്യത്തെ എല്ലായ്‌പ്പോഴും വിധേയത്വം കൊണ്ട് മൂടിവയ്ക്കാന്‍ കഴിയില്ല.
2. ശരീരത്തെ മനസ്സുകൊണ്ടു ജയിക്കുക
3. ശരീരത്തെ മറക്കുക; ആത്മാവിനെ ഓര്‍ക്കുക
4. അരുതാത്തത് ചെയ്യാതിരിക്കുക
5. സംതൃപ്തി നല്‍കാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടരുത്.
6. ജീവിതത്തില്‍ എപ്പോഴും ശിഷ്ടം ബാക്കിയാണ്.
7. സത്യത്തിന് ഭാരമില്ല; അത് എപ്പോഴും ഉയര്‍ന്നുതന്നെയിരിക്കും.
8. ശബ്ദത്തിന്റെ ആത്മാവാണ് മൗനം
9. ശരീരം ജീര്‍ണ്ണവും ആത്മാവ് അജീര്‍ണ്ണവുമാണ്
10. ജീവിതംകൊണ്ട് മരണത്തെ ഒളിക്കാന്‍ കഴിയില്ല
11. വെളിച്ചംകൊണ്ട് അന്ധകാരം മായില്ല
12. ജീവന്റെ നിഴലാണ് മരണം
13. ആത്മാവിന്റെ നിഴലാണ് മനസ്സ്
14. ദൈവത്തിന്റെ നിഴലാണ് മനുഷ്യന്‍
15. ചിന്ത വേര്; വാക്ക് തടി; പ്രവൃത്തി ഫലം
16. ശാരീരികഉന്നതി നശ്വരവും ആത്മീയഉന്നതി അനശ്വരവുമാണ്.
17. തെറ്റ് തെറ്റിലേക്കും, ശരി ശരിയിലേക്കും
18. വികാരം വിചാരത്തെ നശിപ്പിക്കും
19. വിശപ്പ് മരണവിളിയാണ്
20. ശരീരം അഴുകിയാല്‍ ആത്മാവ് മുക്തമാകും

അനുഭവം

നമ്മള്‍ സ്വയം മറക്കുമ്പോഴാണ് യാഥാര്‍ത്ഥമായ അനുഭവം ഉണ്ടാകുന്നത്. മനസ്സിനെ ശരീരത്തിന്റെ ജീര്‍ണ്ണതയില്‍ നിന്നും വേര്‍പ്പെടുത്തി ആത്മാവിന്റെ പരിശുദ്ധിയിലേക്ക് ഉണര്‍ത്തുക. നിഷ്‌കപടവും നിഷ്‌ക്കളങ്കവുമായ സത്യത്തെ തിരിച്ചറിയുക. അപ്പോഴാണ് യഥാര്‍ത്ഥമായ അനുഭൂതി ലഭിക്കുന്നത്. 

ഓരോ ജീവിയും ശുന്യവും മിഥ്യയുമാണ്. വായുവില്‍ അലിഞ്ഞുചേരുന്ന പുകപടലംപോലെ. നമ്മുടെ മനസ്സിന് ആത്മാവിന് ഭൗതീകമായ നിലനില്പില്ല. അത് രൂപമില്ലാത്ത അരൂപിയെപോലെയാണ്. മുഖമില്ലാത്ത അകംപൊരുളാണത്. മനസ്സിലാണ് ബോധമിരിക്കുന്നത്. ബോധമാണ് ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതും. ബോധമില്ലാത്തവന്‍ മറ്റേതൊരു ജന്തുവിനെയും പോലെയാണ്. നമ്മുടെ സ്വത്വം നിര്‍ണ്ണിയിക്കുന്നത് മനസ്സില്‍ ജനിക്കുന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരാള്‍ സ്വയം അറിയുന്നതും മറ്റുള്ളവരെ അറിയുന്നതും ഈ ബോധത്തിലൂടെയാണ്. അതായത് ബോധത്തിന്റെ തിരിച്ചറിവില്‍ നിന്നുണ്ടാകു പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍.

ബോധമില്ലെങ്കില്‍ അത് അബോധാവസ്ഥയാണ്. അബോധാവസ്ഥയില്‍ ഒരാളുടെ വ്യക്തിത്വം അയാളില്‍ നിന്നും അന്യവല്‍കരിക്കപ്പെടും. അയാള്‍ വെറും ജൈവപിണ്ഡമായി മാറപ്പെടുകയും ചെയ്യും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മൃഗാവസ്ഥയില്‍ അയാള്‍ എത്തപ്പെടും. 

ഒരു കുഞ്ഞു ജനിച്ച് ആ കുഞ്ഞില്‍ ബോധം നിറയുന്നതുവരെ അത് വെറും മനുഷ്യമൃഗം പോലെയാണ്. ബോധം ഉണരുമ്പോള്‍ മാത്രമാണ് ഞാന്‍ എന്ന സ്വത്വബോധത്തെ തിരിച്ചറിയുന്നത്. മനസ്സ് ചിന്തിക്കുന്നത്/പ്രവര്‍ത്തിക്കുന്നത് ബോധത്തിന്റെ സജീവവസ്ഥയില്‍ മാത്രമായിരിക്കും. അറിവില്‍ നിന്ന് ചിന്തയും ചിന്തയില്‍ ന്ിന്ന് പുതിയ അറിവും ജനിക്കുകയാണ്. ബോധമാണ് അറിവിനും ചിന്തയ്ക്കും നിദാനമാകുന്നത്. 

മനുഷ്യന്‍ എന്നുള്ള അവസ്ഥ സൃഷ്ടിക്കുന്നതും ഈ ബോധത്താലാണ്. മറ്റു ജീവികള്‍ക്ക് അവയുടെ സ്വത്വത്തെ നിര്‍ണ്ണയിക്കാന്‍ സാധിക്കില്ല. മൃഗമാണോ പക്ഷിയാണോ മത്സ്യമാണോ എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കില്ല. ഉള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും തിരിച്ചറിയില്ല. ജീവന്‍ എന്ന വസ്തുതമാണ് അവയെ സംബന്ധിച്ച് പ്രകടമാകുന്നുള്ളൂ. ആത്മാവിന്റെ ജൈവീകരുപമാണ് മനസ്സ്. മനസ്സിന്റെ പൂര്‍ണ്ണരൂപമാണ് ആത്മാവ്. മനസ്സില്ലെങ്കില്‍ മനുഷ്യന്‍ ശൂന്യമായിരിക്കും. 

മനുഷ്യനെ മറ്റുജീവികളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് ഈ അംഹം ബോധമാണ്. ആ ബോധത്തില്‍ നിന്ന് മനുഷ്യന്‍ ചുറ്റുപാടുകളോട് പ്രതികരിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു.

Sunday, May 5, 2013

കാഴ്ച



നമ്മുടെ കാഴ്ചയും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മള്‍ കാണുന്നതൊക്കെ യാഥാര്‍ത്ഥ്യത്തിന്റെ ഒരംശം മാത്രമാണ്. കാഴ്ചയിലൂടെ യഥാര്‍ത്ഥമായ അനുഭവം ലഭിക്കില്ല. അത് ശൂന്യമായ അറിവുപോലെയാണ്. അറിവ് അനുഭവമാകുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണമാകുന്നത്.

ജീവിതത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. ശരീരത്തിന്റെ ബാഹ്യമായ പ്രകൃതിയെ മാത്രം അറിയുകയും ബാഹ്യമായ ഇന്ദ്രിയങ്ങളുടെ വികാരവിചാര പ്രപഞ്ചത്തില്‍ പരിലസിക്കുകയുമാണ് മനുഷ്യന്‍ ചെയ്യുന്നത്. ആന്തരീകരൂപമായ ആത്മാവിനെ ദര്‍ശിക്കുന്നില്ല. ആത്മാവിലാണ് ജീവചൈതന്യം ഇരിക്കുന്നത്. ഋഷിമാരും സന്യാസിവര്യന്മാരും ഈ കണ്ടത്തലിന്റെ സായൂജ്യാവസഥയില്‍ എത്തിവരാണ്. കണ്ണുതുറന്ന അന്ധനെപോലെയാണ് സാധാരണ മനുഷ്യന്റെ അവസ്ഥ. വെളിച്ചത്തിലെ അന്ധകാരമാണ് അവന്‍ ദര്‍ശിക്കുന്നത്. 

ദര്‍ശനത്തെ അറിവായും അനുഭവമായും അനുഭൂതിയായും മാറ്റുക. ഒരു പുഷ്പത്തിന്റെ സൗന്ദര്യത്തോടൊപ്പം സുഗന്ധത്തെയും പുഷ്പത്തിനുള്ളിലെ തേന്‍ നുകരുകയും ചെയ്യണം. അനുഭവത്തില്‍ നിന്നും അനുഭൂതിയുടെ വിശാലമായ വിഹാരതയിലായിരിക്കണം മനസ്സ്. പുഷ്പത്തിന്റെ തണ്ടിലൂടെ, തടിയിലൂടെ വേരിലൂടെ അതിന്റെ ആത്മാവിന്റെ ഉറവിടമായ പ്രകൃതിയിലേക്ക് അലിയണം. പ്രകൃതിയില്‍ നിന്നും പരമമായ ബ്രഹ്മത്തിലേക്ക്. എല്ലാ അറിവും നല്‍കുന്നതും തിരിച്ചെത്തുന്നതും അവിടെയാണ്. 







നിഷ്‌ക്കളങ്കത

നിഷ്‌ക്കളങ്കത
അതിന് കടലിന്റെ
ആഴവും പരപ്പും 
നിര്‍മലതയുമാണ്

ഒരു പുഞ്ചിരിയില്‍
വിടരുന്ന പുഷ്പത്തില്‍
ഇളം തെന്നലില്‍
ഒരുകീറ് നിലാവെളി്ച്ചത്തില്‍

വിടര്‍ന്ന കടകണ്‍ക്കോണിലും
പുഞ്ചിരിപൊഴിക്കുന്ന ചെറുചുണ്ടിലും
പിറവിയുടെ അനുനിമിഷത്തിലും
ദൈവത്തിനും മനുഷ്യനുമിടയില്‍