Wednesday, May 8, 2013

ഞാന്‍

ഞാന്‍ ഞാനല്ലാതാവുന്നത്
കാലം എനിക്കുമീതെ 
കുതിച്ചുപാഞ്ഞപ്പോള്‍
എന്റെ ആകൃതിയും വികൃതിയും
കാലചക്രത്തില്‍ തേഞ്ഞരഞ്ഞപ്പോള്‍
പൂത്തുലഞ്ഞ സ്വപ്‌നങ്ങള്‍
വാടിക്കരിഞ്ഞു അടര്‍ന്നുവീണപ്പോള്‍

അറിവുകളൊക്ക മുറവുകളായി
തൊലിപൊളിഞ്ഞ കാലടിപ്പാടുകള്‍
സ്ഫടികവര്‍ണ്ണങ്ങള്‍ ശ്ലഥദളങ്ങളായി
ദൃശ്യങ്ങളില്‍ ബീഭത്സരൂപങ്ങള്‍
ശബ്ദം കര്‍ണ്ണകഠോരം
ഞാനൊരു നോക്കുകുത്തിയാണ്.
കണ്ണുകള്‍ എന്നിലേക്ക്
ആഞ്ഞുപതിക്കുന്നു
എല്ലാം മറയ്ക്കുന്ന വലിയ കാഴ്ച
നിഴല്‍ തലകീഴായി വലിഞ്ഞിഴഞ്ഞു.
എല്ലാ മനുഷ്യരും എനിക്കു
മുകളിലൂടെ കുതിച്ചുപായുന്നു
ഞാന്‍ വേദനിച്ചു പുളയുന്നു

No comments:

Post a Comment