Sunday, May 5, 2013

കാഴ്ച



നമ്മുടെ കാഴ്ചയും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മള്‍ കാണുന്നതൊക്കെ യാഥാര്‍ത്ഥ്യത്തിന്റെ ഒരംശം മാത്രമാണ്. കാഴ്ചയിലൂടെ യഥാര്‍ത്ഥമായ അനുഭവം ലഭിക്കില്ല. അത് ശൂന്യമായ അറിവുപോലെയാണ്. അറിവ് അനുഭവമാകുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണമാകുന്നത്.

ജീവിതത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. ശരീരത്തിന്റെ ബാഹ്യമായ പ്രകൃതിയെ മാത്രം അറിയുകയും ബാഹ്യമായ ഇന്ദ്രിയങ്ങളുടെ വികാരവിചാര പ്രപഞ്ചത്തില്‍ പരിലസിക്കുകയുമാണ് മനുഷ്യന്‍ ചെയ്യുന്നത്. ആന്തരീകരൂപമായ ആത്മാവിനെ ദര്‍ശിക്കുന്നില്ല. ആത്മാവിലാണ് ജീവചൈതന്യം ഇരിക്കുന്നത്. ഋഷിമാരും സന്യാസിവര്യന്മാരും ഈ കണ്ടത്തലിന്റെ സായൂജ്യാവസഥയില്‍ എത്തിവരാണ്. കണ്ണുതുറന്ന അന്ധനെപോലെയാണ് സാധാരണ മനുഷ്യന്റെ അവസ്ഥ. വെളിച്ചത്തിലെ അന്ധകാരമാണ് അവന്‍ ദര്‍ശിക്കുന്നത്. 

ദര്‍ശനത്തെ അറിവായും അനുഭവമായും അനുഭൂതിയായും മാറ്റുക. ഒരു പുഷ്പത്തിന്റെ സൗന്ദര്യത്തോടൊപ്പം സുഗന്ധത്തെയും പുഷ്പത്തിനുള്ളിലെ തേന്‍ നുകരുകയും ചെയ്യണം. അനുഭവത്തില്‍ നിന്നും അനുഭൂതിയുടെ വിശാലമായ വിഹാരതയിലായിരിക്കണം മനസ്സ്. പുഷ്പത്തിന്റെ തണ്ടിലൂടെ, തടിയിലൂടെ വേരിലൂടെ അതിന്റെ ആത്മാവിന്റെ ഉറവിടമായ പ്രകൃതിയിലേക്ക് അലിയണം. പ്രകൃതിയില്‍ നിന്നും പരമമായ ബ്രഹ്മത്തിലേക്ക്. എല്ലാ അറിവും നല്‍കുന്നതും തിരിച്ചെത്തുന്നതും അവിടെയാണ്. 







No comments:

Post a Comment