Tuesday, February 21, 2012

ഇര

മരണം സുനിശ്ചിതമാകുമ്പോള്‍
മരണത്തെ എന്തിന് ഭയക്കണം
എനിക്ക് മുമ്പേ പോയവര്‍
എന്നെ കാത്തിരിക്കും
മുമ്പേയും ആയിരങ്ങള്‍
പിമ്പെയും ആയിരങ്ങള്‍
ഒന്നുമുതല്‍ ആയുസ്സൊടുക്കംവരെ
ജനിക്കുംമുമ്പേ ഒടുങ്ങിയവര്‍
ജീവിതം കയ്പും കലുഷവും 
എല്ലാത്തിനും ഒടുക്കമുണ്ട്
ഓടിയവനും പാടിയവനും 
തളര്‍ന്നുവീഴും നീണ്ടുനിവരും
സ്വപ്‌നം കണ്ടു തളര്‍ന്നവര്‍ 
ഞെട്ടിയുണരും സടകുടയും
ഓര്‍മകളെ താലോലിക്കും
നിറംമങ്ങാതെ പുഞ്ചിരിക്കും
ഭാഷയും വേഷവും വിവിധങ്ങള്‍
വിശപ്പിനും വികാരത്തിനും
ഒരേ നിറം സ്വരം ഭാവം
ഇരന്നുതിന്നവന്‍ ഇരതേടി
സ്വയം ഇരയായൊടുങ്ങും
അണയാനവന്‍ ആളിക്കത്തി
ചാരമായെരിഞ്ഞൊടുങ്ങി
വായ നാലുദിക്കില്‍ അലറും
ഒറ്റദിക്കിലും കേള്‍ട്ടില്ല
പുതുമയില്ലാത്തവന്‍ പഴയതിനെ
അലക്കും വെളുപ്പിക്കും
പഴയകുപ്പിയില്‍ നിറക്കും
ഓടുംപാവും ബാക്കിയാവും
വരാനുള്ളത് വഴിയില്‍ തങ്ങി
തേടിയവള്ളി കാലില്‍ ചുറ്റിയില്ല
ടെലിവിഷന്‍ നോക്കിയിരുന്നത്
ടെലിവിഷന്‍ നോക്കലായി
കാണുന്നതിനെക്കാള്‍ 
കാണുന്നയാള്‍ക്ക് പുതുമ
പുസ്തക പുഴുവായും
പുസ്തകം പുഴുവായും
ഞാന്‍ പുസ്തകത്തെയും
പുസ്തകം എന്നെയും
അരിച്ചരിച്ച് മുറിച്ചുമുറിച്ച്
മുമ്പുകണ്ടവനെ ഇന്നുകണ്ടു
ഹരണഫലം ഒന്നും ശിഷ്ടം രണ്ടും 
ഓടുന്ന ട്രെയിനെ 
ഓടാതെ തോരാതെ നോക്കി
ഓടി തളര്‍ന്നില്ല
നോക്കിയിരുന്ന് കിതച്ചു
കുത്താന്‍ വന്നു; വേദമോതിയില്ല
കുത്താതെ വിരളാതെ പോയി
ചെറ്റകളുടെ നടുവില്‍ ചെറ്റകെട്ടി
കോണ്‍ക്രീറ്റുകാടില്‍ കുടുകെട്ടി
ഓണം വന്നു വിഷുകണി കണ്ടു
വായിക്കരിയിട്ടു വെള്ളമൂടി
തെക്കോട്ടെടുക്കാന്‍ ധൃതികൂട്ടി!















No comments:

Post a Comment