Wednesday, October 24, 2012

മരണതാളം


ഇലകൊഴിഞ്ഞ 
ജീവിതം
ഉണങ്ങിയ ചിന്ത
ഇറുകിപ്പിടിച്ച
വലിഞ്ഞുകയറ്റം
മനസ്സിലെ ചില്ലകളില്‍ 
കനലുകള്‍ എരിയുന്നു
ഭൂതകാലത്തില്‍
ആഴ്ന്നിറങ്ങിയ 
മറവികള്‍
സ്മരണകളായി
തളിര്‍ക്കുന്നു
ഉറക്കം 
ഉണര്‍വിന് 
കവാടമായി
ഉണര്‍വ്വ്
അബോധം
ആലസ്യംതീര്‍ത്ത
കാനനപാത
കാലത്തിന്
ഭ്രാന്തന്‍നായയുടെ
പരവേശം പരാക്രമം
ഭ്രാന്തിന് 
പകര്‍ച്ചവ്യാധി
സ്വപ്‌നം ഭയചകിതം
കണ്ണുകളില്‍ തിമിരം
ഉറുമ്പിന്‍പറ്റം
അരിച്ചിറങ്ങുന്ന
കര്‍ണ്ണപടം
വെള്ളം; പ്രളയം
സുനാമി
ഭ്രാന്തന്മാര്‍
കൂട്ടത്തോടെ
ആത്മാഹുതി
നടത്തുന്നു.
മരണത്തിന്റെ 
കൊലക്കയറുമായി
കാലന്റെ താളംതെറ്റിയ
കുളമ്പടി ശബ്ദം
ചോരയൊലിക്കുന്ന
കൊമ്പുമായി
കാളക്കൂറ്റന്‍
ഭൂകമ്പത്തിന്റെ
പ്രകമ്പനം; പ്രതിദ്ധ്വനി
ദ്രംഷ്ടകള്‍ കൂട്ടിയുരുമി
വെട്ടിപ്പിളര്‍ന്നാകാശം
ശ്വാസകോശം
കത്തിക്കരിഞ്ഞു
കണ്ണ് മഞ്ഞളിച്ചു
നാഡിഞെരമ്പുകള്‍
വാപിളര്‍ന്നു
മഞ്ജയും മാംസവും
അടര്‍ന്നുമാറി
ചുടുചോരയും
ചുടുനിശ്വാസവും
നിലച്ചുറച്ചു.

No comments:

Post a Comment