Friday, August 3, 2012

നിമിഷബിന്ദുക്കള്‍

നിമിഷബിന്ദുക്കള്‍
മരിച്ചുകിടക്കുന്നു.
ശ്വാസം മുട്ടിമരിച്ച
ജഡത്തിന്റെ ചിത്രം.
അസ്വസ്ഥമായ
ദിനരാത്രങ്ങള്‍.
എവിടെ തുടങ്ങണം.
എവിടെ തീര്‍ക്കണം.
അശുഭകരമായ
നീണ്ടയാത്ര.
പ്രവൃത്തിക്ക് മന്ദത.
മരിച്ച മനസ്സുകള്‍
ചിത്രയിലെരിയുന്നു.
എരിയുന്ന ചിതയില്‍
നിന്നുയരുന്നു പ്രതീക്ഷ.
മരിച്ച സ്വപ്‌നങ്ങളും
സ്മരണയും കത്തീയമരട്ടെ.
മോചനഗാഥ ഉയരട്ടെ.
കാലനെ തോല്പിച്ച വിജയഗാഥ.
ഭീകരദൃശ്യവും, ഘോരശബ്ദങ്ങളും
പുലമ്പുന്ന അട്ടഹാസങ്ങളും
അന്ധരായി, ബധിരരായി, മൂകരായി
മന്ദബുദ്ധിയുടെ ചേഷ്ഠകളായി.
ബുദ്ധിമാത്സര്യവും സ്വാര്‍ത്ഥതയും
യജമാനത്വവും കീഴടക്കലും
മനുഷത്വം മരിച്ചുമരവിച്ചു
മൃഗീയതയെ തോല്പിച്ച 
മനുഷ്യന്റെ ക്രൂരവിളയാട്ടം.
ഒരാളുടെ നാശത്തില്‍
മറ്റൊരാള്‍ വിജയിയായി.
ജീവിതം ജീവന്റെ 
ശ്വാസത്തെ കെടുത്തുന്നു.
മൂകമാം അട്ടഹാസം 
പ്രകമ്പനം കൊള്ളുന്നു.
മാനുഷികതയില്ല;
പൈശ്ചികതമാത്രം.
മനുഷ്യരില്ല;
പ്രേതങ്ങള്‍ മാത്രം.
സ്‌നേഹമില്ല;
വിദ്വേഷം മാത്രം.
സൗഹൃദമില്ല;
ശത്രുതമാത്രം
ആത്മാര്‍ത്ഥയില്ലാത്ത
നാട്യപ്രകടനങ്ങള്‍.




No comments:

Post a Comment