Friday, August 3, 2012

മനുഷ്യമനസ്സ്

മനസ്സില്‍ ചിന്തയുടെ
കൊടുങ്കാറ്റ്.
തിരമാലയുടെ
മുരള്‍ച്ച.

തുലാവര്‍ഷകുളിര്‍മ
കുംഭമാസചൂട്
വസന്തപരിമളം
ഗ്രീഷ്മത്തിലെ ഊര്‍വരത
ശ്മശാനത്തിലെ മൂകത
ഉത്സവപറമ്പിലെ ആരവം.

ഒരിക്കല്‍ മനസ്സ്
ജീവന്‍വച്ച്് പറന്നുയരും.
വീണ്ടും മരിച്ച് നിലംപതിക്കും.
കടലിലെ ചുഴിപോലെ
ആര്‍ത്തലയ്ക്കുന്ന
ചുടുകാറ്റുപോലെ
തിളച്ചുമറയുന്ന ലാവപോല്‍
ഇടിമിന്നലിന്റെ തീക്ഷ്ണതയും.

കരിഞ്ഞുണങ്ങുന്ന മനസ്സ്
പുഷ്പങ്ങള്‍ വിടരില്ല
വിത്തുമുളയ്്ക്കില്ല
സംഗീതം മീട്ടില്ല
സൃഷ്ടി ഉയിര്‍ക്കില്ല
നാശം വിതച്ച് 
സര്‍വ്വനാശം കൊയ്യുന്നു.
ദു:ഖത്തിന്റെ മഹാസാഗരം
അലയടിച്ചുയരുന്നു.
വൈര്യത്തിന്റെ ദ്രംഷ്ടകള്‍
രക്തം കുടിക്കുന്നു.
ശത്രുതയുടെ പക
പുകഞ്ഞുകൊണ്ടിരിക്കുന്നു.

യുഗാന്തരങ്ങളുടെ ശ്മശാനം
മരണത്തിന്റെ നിലവിളി
പ്രേതങ്ങളുടെ സഞ്ചാരപഥം
ആത്മാവുകള്‍ ഭയന്നോടുന്നു.
ആശങ്ക ഉദിച്ചസ്തമിക്കുന്നു.

കുയില്‍രാഗമില്ല
മയില്‍നൃത്തമില്ല
കിളിയാരവമില്ല
ശവംതീനികള്‍ നാടുവാഴുന്നു
കഴുകന്മാര്‍ തുറിച്ചുനോക്കുന്നു
പരിന്തുകള്‍ നാക്കുനീട്ടുന്നു
വിഷമൂര്‍ഖന്‍ പുളയുന്നു
മൂങ്ങകള്‍ കുറുകുന്നു
വവ്വാലുകള്‍ തൂങ്ങിയാടുന്നു

ഇവിടെ അസ്തമയംമാത്രം
ഇത് മനുഷ്യമനസ്സാകുന്നു

No comments:

Post a Comment