Thursday, August 9, 2012

കുട

വെച്ചുമറന്നതല്ല
വെച്ചുമാറിയത് 
പെരുമഴക്കാലം
വൈകിയ വേള
കുടയടക്കാതെ
കടയടക്കാന്‍ 
തുറന്നുവച്ചു 
കുടയ്ക്കരില്‍
കടയടച്ചു
കുടയെടുത്തു
കുശലംപറഞ്ഞു
നടന്നകന്നു
വഴുതലും വിറയലും
അതേ കറുപ്പ്
അതേ ഉടല്‍
ബസ്സിറങ്ങി
കുടയമര്‍ത്തി
തോരാത്ത മഴയും
തുറക്കാത്ത കുടയും
ഞെക്കിയും കുത്തിയും
കുട തുറന്നു നടന്നുവന്നു
അമ്മയും മകളും 
പരാതി പൊടിപൂരം
നാളെയെന്ന ശുഭാപ്തി
പാതിയടഞ്ഞും തുറന്നും
കടയിലെത്തി കടതുറന്നു
കുടതുറന്നു കാവലിരുന്നു
പോയ കുടയെ തപിച്ചും
വന്ന കുടയെ ശപിച്ചും.
കൃശഗാത്രന്‍ ശുഭ്രധാരി
കുടമടക്കാതെ തുറന്നുവച്ചു
നടന്നകന്നു മുന്നിലൂടെ
പൊട്ടി ലടു മനസ്സിലായി
അതേ കുട അതേ മഴ
മാറ്റിയും മറിച്ചും
തുറന്നും അടച്ചും
കുടയെടുത്തു കടയില്‍ വച്ചു
കടയിലിരുന്ന് ആശ്വസിച്ചു.

No comments:

Post a Comment