Monday, September 10, 2012

ഒരിക്കലും നശിക്കാത്തത്

ഒരിക്കലും നശിക്കാത്തത്
ആത്മാവുകൊണ്ട് ആര്‍ജിച്ച
അറിവ് മാത്രമാണ്. ശരീരം 
നശിക്കുന്നു. ശരീരം കൊണ്ട് 
സമ്പാദിച്ച ഭൗതീകാസ്തികള്‍
നശിക്കുന്നു. ഭൗതീകസുഖത്തെക്കാള്‍
സംതൃപ്തി നല്‍കുന്നത് ആത്മീയമായ
സൗഖ്യമാണ്. ജീവിതത്തെ ഭൗതീകമായ 
ആസക്തികളില്‍ കുരുക്കാതെ പ്രപഞ്ചത്തിലെ
അജ്ഞാതമായ ജ്ഞാനത്തെ കണ്ടെത്തുകയാണ്
വേണ്ടത്. ശരീരം ഭൗതീകവും ബുദ്ധി ബൗദ്ധീകവും
മനസ്സ് ആത്മീയവുമാണ്. ശരീരം ഭൗതീകതയില്‍ 
വ്യാപരിക്കുമ്പോള്‍ ബുദ്ധി ബൗദ്ധീകമായ വിഷയങ്ങളില്‍ 
വിഹരിക്കുന്നു. എന്നാല്‍ മനസ്സ് ആത്മീയമായ ആനന്ദത്തെ തേടുകയാണ് 
ചെയ്യുന്നത്. മാനസീകമായ തകര്‍ച്ച ശരീരത്തെയും ബുദ്ധിയേയും ഒരുപോലെ 
ബാധിക്കുന്നു. മനസ്സിനെ സ്വതന്ത്രമാക്കുക. മനസ്സ് സ്വതന്ത്രമാകുമ്പോള്‍ ശരീരവും 
സ്വതന്ത്രമാകും. ശരീരത്തിന്റെ സ്വാതന്ത്ര്യം ബുദ്ധിയെ അതിന്റെ കൂര്‍മ്മതയില്‍ എത്തിക്കും. മനുഷ്യര്‍ ജീവിക്കുന്നത് ആത്മീയ സുഖത്തിന് വേണ്ടിയാകണം. മൃഗങ്ങള്‍ അവയുടെ ശാരീരികമായ സംതൃപ്തിയില്‍ സുഷുപ്തി അടയുകയാണ്. എന്നാല്‍ മനുഷ്യന്‍ ഭൗതീകമായ ശാരീരികസുഖത്തില്‍ മതിമറന്ന് ആത്മീയമായ ഔന്നത്യത്തെ അറിയുന്നില്ല. മനസ്സ് ആ അവസ്ഥയില്‍ ശൂന്യമാക്കപ്പെടുകയാണ് 
ചെയ്യുന്നത്. താല്‍ക്കാലികമായ ഭൗതീകസുഖത്തിന്റെ പിടിയില്‍ നിന്നും വേര്‍പ്പെടുമ്പോള്‍ മനസ്സിന്റെ ശൂന്യത അവനെ വേട്ടയാടും. 
മനസ്സ് സ്ഥിതപ്രജ്ഞമാണ്. ശരീരം വളരുകയും മുരടിക്കുകയും 
അവസാനം നശിക്കുകയും ചെയ്യും. എന്നാല്‍ മനസ്സിന് സ്ഥായിഭാവമാണ്. 
ജന്മം മുതല്‍ മരണം വരെ ഋജുരേഖയിലാണ് അത് വികസിക്കുന്നത്. ആദ്യം മുതല്‍ 
അവസാനം വരെയുള്ള അനുഭവമാണ് മനസ്സ്. ശിശുമനസ്സുമുതല്‍ ബാല്യ-
കൗമാര-യൗവന-വാര്‍ദ്ധക്യം വരെയുള്ള ഒരു കാലയളവ് ഒരു മനുഷ്യ
മനസ്സിനെ പൂര്‍ണ്ണമാക്കുന്നു. അതുകൊണ്ടാണ് ശരീരത്തിന്റെ 
വളര്‍ച്ചയിലും തളര്‍ച്ചയിലും മനസ്സ് ശൈശവം മുതലുള്ള 
കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നത്. ഏതു 
പ്രായത്തിലെത്തുമ്പോഴും ഒരു കണ്ണാടിയിലെന്ന
പോലെ കഴിഞ്ഞുപോയ ദശകള്‍ നമ്മളെ 
ഓര്‍മ്മിപ്പിക്കും മനസ്സ്. നമുക്ക് സംതൃപ്തി 
ലഭിക്കുന്നത് മനസ്സിലാകുന്നു. ശരീരത്തിന് 
സംതൃപ്തിയോ അതൃപ്തിയോ ഇല്ല. 
ശരീരം വെറും യാന്ത്രികസ്വഭാവമുള്ളതാണ്. 
മനസ്സാണ് അതിനെ ജീവസ്സുറ്റതാക്കുന്നത്. 
അത് മാന്ത്രികമാണ്. മനസ്സിന്റെ/ആത്മാവിന്റെ 
പൂര്‍ണ്ണതയാണ് ജീവിതത്തിന്റെ പൂര്‍ണ്ണത.

No comments:

Post a Comment