Wednesday, September 12, 2012

വികൃതി

ചുണ്ടുകളുടെ സ്പര്‍ശം
ഇളംമേനിയുടെ കുളിര്
നിശ്വാസത്തിന്റെ ചൂട്
വിരലുകള്‍ ഇഴയുന്നു
ചുണ്ടുകള്‍ തിരയുന്നു
മുടിയിഴകളില്‍
നെറ്റിതടത്തില്‍
കണ്‍പീലിയില്‍
മാറിലും വയറിലും
പാദാദി കേശമോളം
എത്ര വര്‍ഷങ്ങള്‍
ഇരുണ്ട കാലത്തിലെ
നെടുവീര്‍പ്പുകളായി
ഹൃദയതാളവേഗമായി
ജന്മാന്തരങ്ങളുടെ
ഊര്‍ജ്ജവുംപേറി
പ്രകൃതിയുടെ ഉള്‍വിളി
അനുഭവം അനുഭൂതി
പിന്നെ സായൂജ്യമായി
ആവര്‍ത്തനത്തിന്റെ 
സുഖലോലുപത
വികാരമൂര്‍ച്ഛയില്‍
അത്യുന്നവും അഗാധവും
അടിമയായി, വിധേയമായി
ദാസ്യയും ദാസനും
സ്ഖലനവും ഉറവയും
സംതൃപ്തയായി അവള്‍
തൃപ്തനായി അവന്‍
സാഫല്യം ജീവനായി
ആസക്തി മുക്തിയായി
ആവര്‍ത്തനം വിരസത
പഴമയിലും പുതുമ
ഒരേ മനസ്സും വികാരവും
വിജയിക്കുന്തോറും 
തോല്ക്കുന്നപോല്‍
നിറയുന്തോറും വിശപ്പ്
ഒരിക്കലും ഒടുങ്ങാത്ത
ഒടുക്കത്തെ ആര്‍ത്തി
പ്രകൃതിയുടെ വികൃതി.






No comments:

Post a Comment