Wednesday, September 26, 2012

നോക്കറിവ്‌

നോക്ക് അറിവായി
അറിവ് ചിന്തയായി
ചിന്ത വാക്കായി.
കണ്ണ് കാണുന്നു 
മനസ്സ് അറിയുന്നു 
ശരീരം അനുഭവിക്കുന്നു.
നശ്വരമായ കാഴ്ച.
അറിവ് അനശ്വരം,
അറിവ് അനുഭവം.
ബ്രഹ്മം അറിവ്
അത് നീയാകുന്നു.
ആത്മാവ് ബ്രഹ്മം
മൃഗം മനുഷ്യന്‍
ജീവന്‍ ആത്മാവ്
മൃഗം കാണുന്നു
മനുഷ്യന്‍ അറിയുന്നു
വാക്ക് സംസാരം
അക്ഷരം എഴുത്ത്
വായന അനുഭവം
പകരല്‍ പങ്കവെക്കല്‍
അനുഭൂതി ആനന്ദം

No comments:

Post a Comment