Wednesday, September 12, 2012

വീണ്ടും പുഴയൊഴുകുന്നു

വീണ്ടും പുഴയൊഴുകുന്നു
ഞാനും നീയും മറ്റു ചിലരും 
മറവിയിലേക്ക് ഒഴുകിയവര്‍
ജനനത്തില്‍ നിന്നും മരണത്തിലേക്ക്
മുറിഞ്ഞവാക്കുകളില്‍ രക്തമുറയുന്നു
പരസ്പരബന്ധിതം മനുഷ്യജീവിതം
വിലക്കും വിങ്ങലും
മതിനുള്ളില്‍ പുഞ്ചിരിക്കുന്ന
പനിനീര്‍പുഷ്പവാടികള്‍
അപ്രാപ്യം ഈ കാഴ്ചകള്‍
മതിലുകള്‍ക്ക് ഉയരം കൂടി
കഴുത്തിനുനീളം കുറുകിയും
വാക്കിനും വരയ്ക്കും 
ചിന്തയ്ക്കും വിലങ്ങുകള്‍
ആകാശംപോലെ തുറന്നിട്ട മനസ്സിന്
വാതിലും ജനാലയും പണിതതാരാണ്
വേലിക്കെട്ടും തടവറയും തകര്‍ക്കുക
മനുഷ്യന്‍ മനുഷ്യനെ ഭയക്കുന്നു 
ആവശ്യമുള്ളവരും അനാവശ്യമായവരും
പിന്നെ ആര്‍ക്കും വേണ്ടാത്തവര്‍ 
ബലഹീനരും ബഹിഷ്‌കൃതരും 
ഒരു വിലാപംപോലെ
അവശേഷിക്കാതെ അകന്നുപോകുന്നു
അകറ്റപ്പെട്ടവരോടൊപ്പം അകറ്റിയവരും
ഒഴുകുന്നു ഒടുവിലായി മറുകരയിലേക്ക്
(1995 Aug 15)

No comments:

Post a Comment