Sunday, September 9, 2012

അതിഥി

നടന്നുതേഞ്ഞ കാലുകള്‍
കണ്ടുമടുത്ത കണ്ണുകള്‍
കേട്ടരഞ്ഞ കാതുകള്‍
ചിന്തപുകഞ്ഞ മനസ്സുകള്‍

നടന്നുമറഞ്ഞ വഴികള്‍
മറന്നുനടന്ന വഴികള്‍
നടന്നുമറന്ന വഴികള്‍
നടന്നുവന്ന മറന്നവഴികള്‍

കണ്ണുകണ്ട കാഴ്ചകള്‍
കണ്ണുവച്ച കാഴ്ചകള്‍
കണ്ണടവച്ച കാഴ്ചകള്‍
കണ്ണുമറച്ച കാഴ്ചകള്‍

കേട്ടുകേട്ട കേള്‍വികള്‍
കെട്ട കേട്ടുകേള്‍വികള്‍
പാതികേട്ട കേള്‍വികള്‍
കേള്‍ക്കാതെ കേട്ടകേള്‍വികള്‍

ചിന്തപുകഞ്ഞ മനസ്സുകള്‍
ചിന്തഎരിഞ്ഞ മനസ്സുകള്‍
ചിന്ത തകര്‍ത്ത മനസ്സുകള്‍
താളംതെറ്റിയ മനസ്സുകള്‍

കൂട്ടികെട്ടിയ കാലുകള്‍
പാതിയടഞ്ഞ കണ്ണുകള്‍
ശബ്ദംനിലച്ച ചെവികള്‍
ചിന്തയൊഴിഞ്ഞ മനസ്സുകള്‍

അറിയാതെ പിറന്ന ജന്മം
അറിയാതെ പിറക്കുന്ന ചരമം
പ്രതീക്ഷിക്കാതെ വരുന്ന
അതിഥിയായി മരണം

ജീവിതത്തിന്റെ നടവഴിയില്‍
ഒരിക്കലും മരിക്കാത്ത മരണം.










No comments:

Post a Comment