Wednesday, September 12, 2012

ആരാധന

ആരാധന അടിമത്തം.
സ്വയം ആരാധിക്കുക
ഞാന്‍ എന്റെ അടിമ

ആരാധന വിധേയത്വമാകും
വിധേയത്വം അടിമത്തവും
ഞാന്‍ എന്റെ വിധേയന്‍

ശരീരത്തിന് ജീവനുണ്ട്
രക്തം ഒഴുകുന്നുണ്ട്
ഹൃദയം മിടിക്കുന്നുണ്ട്

ഞാന്‍ ജീവിച്ചിരിക്കുന്നു
ഞാന്‍ മരിക്കാത്തവന്‍
ഞാന്‍ മനുഷ്യനാകുന്നു

ശരീരത്തെ കീഴടക്കിയവന്‍
മജ്ജയും മാംസവും
സിരകളില്‍ അഗ്നിയായി

ഒഴുകുന്ന ചുടുരക്തവും 
ആത്മാവില്‍ ഭാവനയും
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്‍

നേടാന്‍ ബാക്കിയിരിപ്പുമാത്രം
നഷ്ടപ്പെട്ടതൊക്കെ തിരിച്ചെടുക്കാന്‍
ഒരങ്കത്തിനുള്ള ബാല്യവും

കാലത്തിന്റെ അധിപനായി
അണയാത്ത അഗ്നിയായി 
ഉണരാന്‍വേണ്ടി ഉറങ്ങുക

ദൈവത്തിന്റെ പാതിയായി
സൂര്യതേജസ്സായി ബുദ്ധിയും
അറിയുക അനുഭവിക്കുക 

ഞാന്‍ അറിയാത്ത
ജനനവും മരണവും
മറ്റുള്ളവര്‍ ആഘോഷിക്കട്ടെ!

(1995)

No comments:

Post a Comment