Wednesday, September 12, 2012

ഓര്‍മ്മകളെ ഉണര്‍ത്തരുത്

ഓര്‍മ്മകളെ ഉണര്‍ത്തരുത്
ഭ്രാന്തമായ ഭൂതകാലം കഴിഞ്ഞു
പുതുമയുടെ വര്‍ത്തമാനം
മരിച്ച മനസ്സ് പ്രേതങ്ങളായി
ഉണര്‍ന്നുവരും ഓര്‍മ്മയില്‍
കഴുത്തിനുമുകളിലൂടെ 
ഒഴുകിപ്പോയത് തീവണ്ടി
ഭയം മരണകാരണമാവാം
കാലത്തിന് കോലമാകരുത്
കണ്ണുകള്‍ നിങ്ങളെ വഞ്ചിക്കും
അതുകൊണ്ട് കണ്ണടയ്ക്കുക.

88888888

അന്ധകാരമില്ലെങ്കില്‍
വെളിച്ചമെവിടെ
നിഴലിലെങ്കില്‍
അസ്തിത്വമെവിടെ
അസത്യമില്ലെങ്കില്‍
സത്യമെവിടെ
തിന്മയില്ലെങ്കില്‍
നന്മയെവിടെ
തെറ്റില്ലെങ്കില്‍
ശരിയെവിടെ
ഇല്ലായ്മയില്ലെങ്കില്‍
ഉണ്മയെവിടെ
ഭാവനയില്ലെങ്കില്‍
യാഥാര്‍ത്ഥ്യമെവിടെ
ദു:ഖമില്ലെങ്കില്‍
സന്തോഷമെവിടെ
അജ്ഞതയില്ലെങ്കില്‍
അറിവെവിടെ
ദാരിദ്ര്യമില്ലെങ്കില്‍
സമ്പന്നതയെവിടെ
ക്ഷയമില്ലെങ്കില്‍
അഭിവൃദ്ധിയെവിടെ
ദൗര്‍ബല്യമില്ലെങ്കില്‍
പൂര്‍ണ്ണതയെവിടെ
തളര്‍ച്ചയില്ലെങ്കില്‍
വളര്‍ച്ചയെവിടെ
അരൂപമില്ലെങ്കില്‍
രൂപമെവിടെ
പരാജയമില്ലെങ്കില്‍
വിജയമെവിടെ
കീഴാളനില്ലെങ്കില്‍
മേലാളനെവിടെ
അടിമയില്ലെങ്കില്‍
അധികാരിയെവിടെ
മരണമില്ലെങ്കില്‍
ജിവിതമെവിടെ


No comments:

Post a Comment