Monday, January 2, 2012

കാലം

കാലം കാര്‍മേഘം കണക്കെ
ഇരുട്ടുപരത്തി കടന്നുപോയി
മരുഭൂമിയിലെ വിദൂരത
വീണ്ടും അകന്നകന്നുപോയി
മനസ്സിലെ മധുരസ്വപ്‌നങ്ങള്‍
എന്നേയ്്ക്കുമായി വാടിക്കരിഞ്ഞു
മരുപച്ചകള്‍ വരണ്ടുണങ്ങിമറഞ്ഞു
പറവകള്‍ക്ക് ആകാശം അന്യമായി
മൃഗങ്ങള്‍ക്ക് കാടുകള്‍ വിജനമായി
കടല്‍ പിളര്‍ന്ന് സുനാമി ആര്‍ത്തലച്ചു
മനുഷ്യന്‍ പാമ്പിനെപ്പോലെ ഇഴഞ്ഞും
ആമയെപ്പോലെ തലവലിഞ്ഞും
തെളിനീരുറവ വറ്റിയ സര്‍വനാശം..

No comments:

Post a Comment