Thursday, January 12, 2012

ഋജുരേഖ



ഒരു മുഖം പല സ്വഭാവം
ഒരു സ്വഭാവം പല മുഖം
മനംപോലെ മുഖവും
മുഖംപോലെ സ്വഭാവവും
വിശപ്പ്, കാമം, മരണഭയം
വികാരങ്ങള്‍ പലവിധം
വിചാരങ്ങളും പലവിധം
മാനുഷ്യരെല്ലാം ഒന്നുപോലെ
തെറ്റ് ഓവുചാലുപോലെയാണ്
അത് ഒഴുക്കികൊണ്ടുപോവുക-
തെറ്റില്‍ നിന്നും തെറ്റായ വഴിയില്‍ 
ഒരു കൊലക്കയറിന്റെ സാന്ത്വനത്തിലേക്ക്
എളുപ്പവഴിയില്‍ ക്രിയചെയ്യുക-
ജീവിതത്തില്‍ അസാധ്യം
എളുപ്പവഴി വളഞ്ഞതാണ്
എളുപ്പം വഴിത്തെറ്റിക്കുന്നതും
ജീവിതം വളയുമ്പോല്‍
വഴിത്തിരിവുണ്ടാകുന്നു
നാലുംകൂടിയവഴികള്‍
നാലുംമൂടിയ വഴികള്‍
ഋജുരേഖയിലാണ്
ജീവിതവിജയം
വളഞ്ഞവഴി ദൈര്‍ഘ്യമേറും
ബൂദ്ധിക്ക് നേര്‍വഴിയാണ്
വികാരം വളയ്്ക്കും വശക്കും
മൃഗങ്ങള്‍ വഴിവിട്ട് 
വഴിമാറി സഞ്ചരിക്കും
മണ്ണിലൂടെ സഞ്ചരിക്കുന്നവന്
വഴിവേണമെന്നില്ല.
കണ്ണ് മണ്ണില്‍ നിന്നും
ഉയര്‍ന്നവന് വഴിയുടെ 
വളവ് എളുപ്പം കാണാം.
നേര്‍രേഖയില്‍ നടന്നവന്‍
നേര്‍വഴി തെളിക്കും.
കാഴ്ച സംതൃപ്തമല്ല
കാഴ്ച മൃതമാണ്
ജഡം മടുപ്പാണ് 
ചലനം ഉത്സവമാണ്
കണ്ണ് ചലനാത്മകം
ദ്രുതചലനം
മൃതശയനം
സത്യം ചലനമാണ്
അസത്യം നിശ്ചലവും
മാറുന്നതാണ് സത്യം













No comments:

Post a Comment