Monday, January 2, 2012

അവള്‍ - 93












അവളുടെ പാദസരകിലുക്കത്തിനായി
ചെവിയോര്‍ത്തുനില്ക്കവെ
ആ സ്വരനാദം എന്നില്‍ നിന്നും
അകലെ അകലെയായി മാറി
അവളുടെ ഭാവങ്ങളും ചലനങ്ങളും
പ്രകൃതിയുടെ പ്രതിഫലനമായിരുന്നു
അവളെക്കുറിച്ചുള്ള ഓര്‍മകള്‍
എന്നില്‍ പതഞ്ഞൊഴുകുമ്പോഴും
അവള്‍ എന്നില്‍ നിന്നകലെയായിരുന്നു
അവളുടെ ചലനം ഒരു ചെറുകാറ്റായി
എന്റെ സ്വപ്‌നങ്ങളില്‍ ഒരു നിറചാര്‍ത്തായി
എന്റെ രുചികള്‍ക്ക് മധുരമായി
എന്റെ കാതുകള്‍ക്കീണമായി
കണ്ണുകള്‍ക്ക് ഒളിചിതറുംശോഭയായി
കാലംമായ്ച്ചുകളഞ്ഞ സ്മരണയില്‍
അവള്‍ ഒരു ഹൃദയസ്പന്ദനമായി
എന്നില്‍ തുടിക്കൊട്ടിതുടിക്കുന്നു.
എന്നാല്‍ അവള്‍ ഒന്നും അറിഞ്ഞതേയില്ല.

-june93

No comments:

Post a Comment