Saturday, January 7, 2012

ഉറക്കം



ദീര്‍ഘമായ ഉറക്കം

ഗര്‍ഭപാത്രത്തില്‍ നിന്ന്
മടിത്തട്ടില്‍ ഉണര്‍ന്ന്
ആടിയും പാടിയും
നുണഞ്ഞും കരഞ്ഞും
തട്ടിയും മുട്ടിയും
തപ്പിയും തടഞ്ഞും
കേറിയും ഇറങ്ങിയും
കൊണ്ടും കൊടുത്തും
വാങ്ങിയും നല്‍കിയും
പാര്‍ത്തതും തീര്‍ത്തതും
കണക്കും മലയാളവും
കൂട്ടിയും കിഴിച്ചും
പദ്യവും ഗദ്യവും
ഉണ്ടും ഉരുവിട്ടും
മലര്‍ന്നും കമിഴ്ന്നും
കിടന്നും ഇരുന്നും
നീണ്ടും നിവര്‍ന്നും
തേച്ചും കുളിച്ചും
കളിച്ചും കിളച്ചും
വളര്‍ന്നും വളഞ്ഞും
വിളയും വിലയും
നിറഞ്ഞും ഒഴിഞ്ഞും
വീടും വിയര്‍പ്പും
കെട്ടിയും അഴിച്ചും
മുറുക്കിയും അയച്ചും
വലിഞ്ഞും വലഞ്ഞും
കടിച്ചും കുടിച്ചും
ചോറും ചേറും
കുഴച്ചും കഴുകിയും
കുറുകിയും കുനിഞ്ഞും
കയര്‍ത്തും വിയര്‍ത്തും
ഓടിയും ചാടിയും
നിലത്തും തലയിലും
വിരിച്ചും ചുരുട്ടിയും
കെട്ടിയും പൊട്ടിയും
പിരിഞ്ഞും കുഴഞ്ഞും
രണ്ടറ്റവും ഏതറ്റവും
ചേര്‍ത്തും പാര്‍ത്തും
മുക്കിയും മൂളിയും
ഒതുങ്ങിയും ഒതുക്കിയും
മാപ്പിലും കോപ്പിലും
താളവും ഓളവും
കേട്ടും കണ്ടും
തുറന്നും അടച്ചും
വിരിഞ്ഞും കൊഴിഞ്ഞും
തുറന്നും അടച്ചും
അടര്‍ത്തിയും വിടര്‍ത്തിയും
അടുത്തും മടുത്തും
ഉദിച്ചും അസ്തമിച്ചും
കാറ്റിലും മഴയിലും
ഇടിയിലും വെട്ടത്തിലും
ഒഴുകിയും കഴുകിയും
മുറിച്ചും തറിച്ചും
അണിഞ്ഞും അഴിച്ചും
തേച്ചും മിനുക്കിയും
കാലവും കോലവും
ഓര്‍ത്തും കോര്‍ത്തും
നിറച്ചും നരച്ചും
ഉറച്ചും ഇളകിയും
കെട്ടിയും കൊട്ടിയും
മുഴച്ചും തഴച്ചും
കുടുങ്ങിയും ഒടുങ്ങിയും
പക്കവും മേളവും 
രാഗവും രോഗവും
ആദിയും വ്യാധിയും
കഴിച്ചും കുഴിച്ചും
വന്നതും പോയതും
ജയിച്ചതും തോറ്റതും
പുതുക്കിയും ഒതുക്കിയും
മടക്കിയും ഒടുക്കിയും
അടച്ചും തുറന്നും
നിശ്വാസം ആശ്വാസം
കനലായും പുകയായും
ഊതിയും ഒതുക്കിയും
എരിഞ്ഞും കരിഞ്ഞും
ജീവിതവും മരണവും






No comments:

Post a Comment