Friday, January 6, 2012

നിലവിളി




കുറുക്കന്മാര്‍ ഓരിയിട്ടു
കുറുനരികള്‍ ചീറിപാഞ്ഞു
കടുവകള്‍ മുരണ്ടു
കൊടുങ്കാറ്റടിച്ചു
ഇടിപിന്നല്‍ വെട്ടിപിളര്‍ന്നു
അന്ധകാരം കനംതുങ്ങി
മാനും മുയലും
എവിടെയോ അഭയമായി
കിളികള്‍ ചിലച്ചില്ല
പൂവുകള്‍ വിരിഞ്ഞില്ല
ആകാശം തെളിഞ്ഞില്ല
വൈരൂപ്യം ഉടല്‍പിളര്‍ന്നു
സ്വരങ്ങള്‍ അപസ്വരമായി
താളം ചിലമ്പലായി
കാഴ്ചകള്‍ വിളറി
കേള്‍വി ഗര്‍ജനമായി
ഭാവന വറ്റിവരണ്ടു
സൃഷ്ടി നിശ്ചലമായി
ചിരി കരച്ചിലായി
പല്ലുകള്‍ ഇളിച്ചുകാട്ടി
സൗഹൃദങ്ങള്‍ വിദ്വേഷമായി
ഉദയം കഴിഞ്ഞു
അസ്തമയം തുടങ്ങി
മരണത്തിന്റെ നിലവിളി
കൊലക്കയറുകള്‍ തൂങ്ങി
കണ്ണില്‍ ഇരുട്ടുകയറി
കണ്‍പോളകള്‍ മലര്‍ക്കെ തുറന്നു
ശബ്ദമില്ല; അനക്കമില്ല
രക്ഷകനില്ല; രക്ഷിതാവും
അദൃശ്യം ശൂന്യം അനന്തം

No comments:

Post a Comment