Monday, January 2, 2012

തുടര്‍ച്ച












ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ച.
നിരന്തരമായ പരിശ്രമം.
ഇന്നിന്റെ തുടര്‍ച്ചയായ് നാളെ
ഇന്നലെയിലൂടെ ഇന്നും.
ഒരു ചങ്ങലയില്‍ കോര്‍ത്ത
കണ്ണിപോല്‍ ജീവിതം
അടര്‍ന്നുപോകാന്‍ വയ്യ.
ഓരോ നിമിഷത്തിലും
ഓരോ ശ്വാസത്തിലും
നിശ്ചലം നിശ്ശബ്ദം
അമൂല്യമാം ജീവിതം.
സൂര്യന്‍ ഭൂമി പുഴ
അലറിവരുന്ന തിരമാല
വീശിയടിക്കുന്ന കാറ്റ്
പെരുമ്പറകൊട്ടുന്ന ഹൃദയവേഗം
ഓടിക്കിതക്കുന്ന രക്തനാഡികള്‍
അശുദ്ധം; ശുദ്ധം ജീവന്‍.
ഒഴുകിക്കൊണ്ടിരിക്കുന്ന ജലരാശി
ചിമ്മിതുറക്കുന്ന കണ്‍പോളകള്‍
മൊട്ടിട്ടു പൂവിട്ടു പൂവാടികള്‍.
ബ്രഹ്മസ്വരൂപം സത്യം ശിവം
സൃഷ്ടി സ്ഥിതി സംഹാരകന്‍.
രൂപവും സൃഷ്ടിയും മാറ്റവും
സ്വയമേ സ്വച്ഛേവ അനസ്യൂതമായി.
ജീവന്‍ ജീവിത മരണമായി.

No comments:

Post a Comment