Tuesday, January 3, 2012

പരിശുദ്ധജന്മം

നിന്റെ ജീവിതത്തോടു
എനിക്ക് അസൂയയാണ്
നീ പരിശുദ്ധയാണ്
നിന്നെപോലെയാകാന്‍
എനിക്ക് കഴിഞ്ഞില്ല
ഒരുവേള 'എന്നെപോലെ'
ആകാന്‍പോലും
പരിശുദ്ധമായ ജന്മം
അവിശുദ്ധമായി അധ:പതിച്ചു
ഇനി രക്ഷയില്ല 
എല്ലാ മാര്‍ഗവും അടഞ്ഞു
ജീവിതം ഇരുളടഞ്ഞ
ശുന്യതയായി
ഒരു രൂപവുമില്ല
എല്ലാം താറുമാറായി
ഭൂകമ്പം തകര്‍ത്ത
ഭൂതലംപോലെ
എല്ലാം വികൃതമായി
തുടക്കമെല്ലാം അവസാനമായി
സംസാരിച്ചുതീരുംമുമ്പ്
പ്രശ്‌നങ്ങളുടെ പെരുമഴ
പരിഹാരമില്ലാത്ത 
പരാതിയായി ജീവിതം
ഉണരുന്തോറും തളരുന്നു
മടുപ്പ് ഒരു വ്യാളിയായി
ശരീരത്തെ വിഴുങ്ങുന്നു
നിശ്ചലമായ ജീവന്‍
മരവിച്ച ചിന്ത
വാക്കുകള്‍ ക്രമരഹിതമായി
ഓരോ വാക്കില്‍ നിന്നും
നൂറായിരം വാക്കുകള്‍
ഒന്നിനുപിറകെ ഒന്നായി
വാക്കുകള്‍ കൂടിപിരിഞ്ഞ്
അവ്യക്തമായ കോലാഹലം
അവസാനം ശബ്ദം നിലച്ചു
നാവിറങ്ങി; വായപിളര്‍ന്നു.

No comments:

Post a Comment