Friday, January 6, 2012

നിനക്കുവേണ്ടി



എന്നെ അറിയാതെ പോയവള്‍

കാണാതെ പോയവള്‍
ഒരുനോക്ക് നോക്കാതെ
ഒരുമാത്ര നില്ക്കാതെ.
എന്റെ ഹൃദയസ്പംന്ദനതാളം
കേള്‍ക്കാതെ
ദ്രുതചുടുശ്വാസത്തെ
അനുഭവിക്കാതെ.
എന്റെ മനസ്സിലെ
സ്വപ്‌നകൂടാരത്തില്‍
ഒരുനവരൂപം തെളിക്കാന്‍.
ചിന്തകള്‍ക്ക് വര്‍ണവും
ചുണ്ടുകള്‍ക്ക് മധുരവും
കാതുകള്‍ക്ക് ചിലമ്പൊലിയായി
തരിശുഭൂമിയെ തരളിതമാക്കാന്‍.
നിന്റെ പാദസ്വരകിലുക്കം
എന്റെ കാതുകളെ പുളകമണിയിക്കും.
അരുവികള്‍ നിന്നെകാണ്‍കെ
കുസൃതിയാല്‍ പൊട്ടിച്ചിരിക്കും
കാറ്റാടികള്‍ നൃത്തംവയ്ക്കും
എന്റെ കൈകളില്‍ നിന്നെ ഉയര്‍ത്താം
എന്റെ കാലുകളില്‍ നിനക്ക് സഞ്ചരിക്കാം
നിന്റെ വഴിത്താരയില്‍ പുവിതളിനാല്‍
പട്ടുമെത്തയൊരുക്കാം
എന്റെ ജീവനെ നിന്നിലര്‍പ്പിച്ച്
ജീവന്റെ പൂര്‍ണ്ണമാം സായൂജ്യമടയട്ടെ
നിന്റെ മഹത് സാന്നിദ്ധ്യത്തെ
എനിക്ക് അനുഭവിക്കണം.
വ്യര്‍ത്ഥതയ്ക്ക് അര്‍ത്ഥങ്ങളായി
നീയില്ലെങ്കില്‍ ഇവിടെ നരകമാണ്
ശൂന്യമാം അന്ധകാരം
എന്റെ അപൂര്‍ണതയ്ക്ക് പൂര്‍ണതയായി
എന്റെ മനസ്സിന്റെ ഇരുണ്ട അറകളില്‍
നീ പൊന്‍വെളിച്ചമായിനിറയട്ടെ
ഒരായിരം കഥകള്‍
പറഞ്ഞുനിന്നെ കേള്‍പ്പിക്കാം
ഒരു കോടി കവിതകള്‍
പാടി നിന്നെ ഉണര്‍ത്താം
എല്ലാം നിനക്കുവേണ്ടി
നിനക്കുവേണ്ടി മാത്രം.

No comments:

Post a Comment