Thursday, January 12, 2012

ചിരഞ്ജീവി



എന്റെ ഹൃദയമിടിപ്പ്

ഉച്ഛ്വാസ വായു
മനമിരിക്കും ശരീരം
ആഗ്രഹങ്ങളുടെ 
വേലിയേറ്റം
ലക്ഷ്യത്തിലേക്കുള്ള
കൂട്ടയോട്ടം
തന്നിലേക്കുള്ള
ഗുരുത്വാകര്‍ഷണം
സ്വന്തം ഭ്രമണപഥത്തില്‍
ഞാന്‍ അധിപന്‍
മറ്റുള്ളവര്‍-
അദൃശ്യം; അസ്പൃശ്യം
അനേകര്‍; അജ്ഞാതര്‍
സ്വയംബോധം; സ്വയംഭോഗം
ചിരഞ്ജീവി : അനശ്വരം
കണ്ണ് അകത്തേക്ക് തുറന്നും
കാതടച്ചും കൈകെട്ടിയും
പിന്നോക്കം വലിഞ്ഞ്
മുന്നോക്കം മറിഞ്ഞ്
കുതികാല്‍വെട്ടി
ചവിട്ടിമെതിച്ച്
വാ പിളര്‍ന്നും വയര്‍പിളര്‍ന്നും
അട്ടഹാസവും കൂട്ടകൊലയും
സാക്ഷിക്ക് സാക്ഷയിട്ട്
വാദി പ്രതിയായും
പ്രതി പതിയായും
വെട്ടിയും തിരുത്തിയും
കുലംമുടിച്ചും കുടമുടച്ചും
കലികാലം പെരുങ്കാലം




No comments:

Post a Comment