Friday, January 6, 2012

രാജ്ഞി



ആരാധിക്കുന്നു നിന്നെ ഞാന്‍
നിന്നിലലിഞ്ഞിരിക്കുമാര്‍ജവത്തെയും
നീ ആര്‍ജിച്ച പക്വതയും
നിന്റെ സ്വത്വബോധവും
എനിക്ക് നേടാന്‍ സാധിക്കാത്ത-
തൊക്കെയും നീ കരസ്ഥമാക്കി
നിഷ്പ്രയാസം ലാഘവേന
നീ രാജ്ഞിയാണ്
വിരാജിക്കുന്നവള്‍
ഞാന്‍ ദാസനാണടിമയാണ്
നീ വിരാജിക്കുക
ലോകം മുഴുവനായും
ജീവിതത്തിന്റെ
അന്വാര്‍ത്ഥങ്ങളെ
നീ സാര്‍ത്ഥകമാക്കി
നീ ലോകത്തെ ജയിച്ചവള്‍
ഈലോകം നിനക്കുമുന്നില്‍
നിസ്സാരപര്‍വ്വം, ബന്ധനമേതുമില്ലാതെ
സൂര്യനെനോക്കി പുഞ്ചിരിതൂകി
ഭൂമിയ്‌ക്കൊപ്പം ചരിച്ചവള്‍
നിന്റെ മിഴികളില്‍ ജി്ജ്ഞാസാകൗതുകം
നീ നേടിയവള്‍ 
എല്ലാം കരസ്ഥമാക്കിയവള്‍
സ്വപ്‌നങ്ങളെയൊക്കെയും
യാഥാര്‍ത്ഥ്യമാക്കിയവള്‍
നീ തന്നെ നിന്റെ സമ്പാദ്യം
ആരും കവരാതെ കയറാതെ
നീ തന്നെ കാവലാളായിരിക്കുക
നീ രത്‌നമാണ്, മുത്താണ്, പവിഴമാണ്
അറിയുന്നവള്‍, അനുഭവിച്ചവള്‍, കീഴടക്കിയവള്‍
നിന്റെ സ്ഥാനം ജേത്രിയുടെ ഒന്നാമിടത്താണ്
നീ ഇരുട്ടില്‍ വെളിച്ചത്തെ സൃഷ്ടിച്ചു
അജ്ഞതയില്‍ അറിവുപകര്‍ന്നു
രാത്രിയെ പകലാക്കിയവള്‍
പകലിനെ യാത്രയാക്കിയവള്‍
മന്ത്രമായി, തന്ത്രമായി, യന്ത്രമായി
തെളിഞ്ഞനീലാകാശം പോലെ 
നീ നിഷ്‌ക്കളങ്കയും നിഷ്‌ക്കാമിയും
നീ സൗന്ദര്യമാണ്, സംഗീതമാണ്
പ്രകൃതിയുടെ സ്‌നേഹമാണ്.

No comments:

Post a Comment