Tuesday, January 17, 2012

പൊക്കിള്‍ക്കൊടി

പൊക്കിള്‍ക്കൊടി 
നല്‍കിയ സ്വാതന്ത്ര്യം
ബന്ധത്തിന്റെ ബന്ധനത്തില്‍
അടിമയുടെ പാരവശ്യം
ആശ്രിതം വിധേയത്തം
രക്തബന്ധത്തിന്റെ 
കണ്ണിയില്‍ കുരുങ്ങി
ബന്ധനത്തിന്റെ നാലുചുവരില്‍
കടപ്പാടിന്റെ മൂടുപടത്തില്‍
ലാര്‍വയായി പ്യൂപ്പയായി പറവയായി
പാരമ്പര്യത്തിന്റെ വന്‍മതിലുകള്‍
കുടുംബമഹിമയും
സാമൂഹ്യപാഠവും
മുന്‍വിധികളാല്‍ 
ഇടുങ്ങിയ ശീലങ്ങള്‍
ഭീകരം ഭീതിതം
സത്യവും സ്വാതന്ത്ര്യവും
ഋജുവും ലളിതവും
നേരായ മാര്‍ഗം
ശരിയായ ലക്ഷ്യം
വേര്‍പിരിഞ്ഞ് മുക്തമായി 
ത്യജിക്കണം ജ്വലിക്കണം
അടിമയുടെ ഭിക്ഷയാം
സ്വാതന്ത്ര്യം
അഭയമല്ല; ഭയമാണത്
മാതൃത്വം പിതൃത്വം
പിന്നെ വ്യക്തിത്വം

No comments:

Post a Comment