Tuesday, January 3, 2012

എന്റെ കാവലാള്‍

എനിക്ക് കൂട്ടായി 
ഞാന്‍ മാത്രം
എന്റെ രൂപം 
എനിക്ക് കാവലാള്‍
എന്റെ കാല്‍പാടുകളെ പിന്തുടര്‍ന്ന്
ജീവന്റെ സ്പന്ദനം തൊട്ടറിഞ്ഞ്.
എന്റെ മനസ്സ് മന്ത്രിക്കുന്നത് 
എന്നോടുതന്നെ
ഞാന്‍ കാണുന്നത് 
എന്റെ കണ്ണിലെ കാഴ്ച
നാവ് എന്നോടുമാത്രം 
സംസാരിക്കുന്നു
ശരീരം എന്റെ ജീവനെ 
സംരംക്ഷിക്കുന്നു
തലച്ചോറ് ബുദ്ധിയെ 
ഉണര്‍ത്തുന്നു
എന്റെ ശരീരം 
എന്റെ ജീവനിലാണ്
എന്റെ ജീവന്‍ 
എന്റെ ആത്മാവിലാണ്
എന്റെ ആത്മാവും 
ശരീരവും ഞാന്‍തന്നെ.
നീ എന്റെ ശത്രുവാണ്
എനിക്ക് നീ അപരന്‍
എന്റെ ഉറക്കത്തെ 
തടയുന്നത് നീയാണ്
എന്റെ ഉണര്‍വിനെ 
ഉറക്കുന്നതും നീ തന്നെ
എന്റെ വഴിവിളക്കുകള്‍ 
നീ കെടുത്തുന്നു
എന്റെ രാജവീഥികളെ
നീ കുറുക്കുവഴികളാക്കുന്നു
നിന്റെ പുഞ്ചിരിയില്‍ 
കൊലച്ചിരിയാണ്
നിന്റെ വാക്കുകളില്‍ 
മധുരം പുരട്ടിയ കയ്പാണ്
എന്റെ വഴികളില്‍ 
മുളുകള്‍ വിതറരുത്
എന്റെ ജീവിതം 
എനിക്കുള്ളതാണ്.



No comments:

Post a Comment