Tuesday, January 3, 2012

ഓര്‍മയുടെ ഗിരിശൃംഗങ്ങളില്‍



















പ്രവൃത്തി ശൂന്യമായി
ആക്കിത്തീര്‍ക്കുന്നത്
ആയിത്തീരലുകളാകുന്നു
ജീവിതം ശ്മശാനം പോലെ
നിശ്ബദം നിശ്ചലം
നിറകുടം തുളുമ്പിയില്ല
ഒഴിഞ്ഞകുടങ്ങള്‍
വലിയ വായില്‍ ഒച്ചവെച്ചു.
ജീവിതം ട്രപ്പിസുപോലെ
തൂങ്ങണം ആടണം ചാടണം
അപകര്‍ഷത അര്‍ബുദംപോലെ
മനസ്സില്‍ നിന്ന് ശരീരത്തിലേക്ക്
ഏകാഗ്രം, സ്വകര്‍മം, ഫലപ്രാപ്തി
പിന്തിരിയാത്ത യാത്ര
പിറകില്‍ നിന്നും വിളിക്കരുത്
പിന്നോട്ട് വലിക്കയുമരുത്
പതറരുത്, ഇടരരുത്, വിറയരുത്
ലക്ഷ്യം അകലെയാണെങ്കിലും
കണ്ണിലുണ്ണിപോലെ ഭദ്രം
മരിച്ചുകൊണ്ടു ജിവിക്കരുത്
ഓരോ നിമിഷവും ഓരോ ശിശുവായി
നാശം കഴിഞ്ഞു. ഇനി പുരോഗതി
ഭൂതകാലം : ഇരുണ്ട കാരാഗൃഹം പോലെ
വഴുവഴുപ്പാര്‍ന്നതാണ്
വഴുതും തെന്നിവീഴും മുറിവേല്‍ക്കും
തെറ്റുകളും കുറ്റങ്ങളും അപമാനങ്ങളും
മറക്കണം പൊറുക്കണം അടക്കണം
ദു:ഖവും ദുരിതവും ദുരന്തങ്ങളും
ആഘാതവും വിഘാതവും വിലാപവും
മറവിയില്‍ നിന്ന് ഓര്‍മയുടെ ഗിരിശൃംഗങ്ങളില്‍

No comments:

Post a Comment