Saturday, January 14, 2012

മുന്‍വിധികളുടെ വിധിന്യായം

പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്തുന്നതിനെതിരെ ഹൈക്കോടതി നടത്തിയ വിധിന്യായവും അതിനെതിരെ ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തകനായ എം.വി. ജയരാജന്‍ നടത്തിയ പാതയോരപ്രസംഗവും അതിനെതുടര്‍ന്ന് പ്രസംഗത്തില്‍ ഉപയോഗിച്ച പദപ്രയോഗത്തിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് കോടതി സ്വമേദയാ കേസ് രജിസ്റ്റര്‍ ചെയ്ത് എം.വി. ജയരാജനെ വിചാരണ ചെയ്ത ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്. ആറ് മാസം കഠിന തടവും (വെറും തടവും) 2000 രൂപ പിഴയും. വിധിയ്ക്കുശേഷം കുറ്റം ആരോപിച്ച വ്യക്തിക്കും ശിക്ഷ വിധിക്കപ്പെട്ട ആള്‍ക്ക് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് അപ്പീല്‍ നല്‍കുന്നതിനുള്ള സാഹവകാശം നല്‍കാതെ ജയില്‍ അടയ്ക്കുകയും ചെയ്തു. 

നിമയജ്ഞര്‍ ഈ വിധിക്ക് അനുകൂലമായും എതിരായും ചേരിതിരിഞ്ഞ് അവരവരുടെ അഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. നിയമങ്ങള്‍ ഉണ്ടാക്കുന്നത് ഒരു കൂട്ടരും അത് നടപ്പാക്കുന്നത് അല്ലെങ്കില്‍ വിധിക്കുന്നത് മറ്റൊരു കൂട്ടരുമാണ്. നിയമനിര്‍മാണ സഭകളില്‍ നിയമം ഉടലെടുക്കുന്നു. അതിനെ നീതിന്യായ പീഠങ്ങളില്‍ നിയമം വിവഛേദിച്ച് കുറ്റങ്ങള്‍ക്കെതിരായ ശിക്ഷ വിധിക്കുന്നത് കോടതികളിലെ അധികാരപ്പെട്ട ജഡ്ജിയുമാണ്. 

കോടതി ഒരു സ്ഥാപനവും ജഡ്ജി ഒരു വ്യക്തിയുമാകുന്ന സന്ദര്‍ഭങ്ങളെ അനുസരിച്ചാണ് കോടതി അലക്ഷ്യമെന്ന കുറ്റം ഉണ്ടാകുന്നത്. കോടതിയ്‌ക്കെതിരായും കോടതി പുറപ്പെടുവിച്ച നിയമത്തിനെതിരായും കോടതിയ്ക്കും ജഡ്ജിമാര്‍ക്കുമെതിരായി നിയമം ആര്‍ക്കുവേണ്ടിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്ന് വിപക്ഷിക്കുന്നവര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കുകയും തടയുകയും ചെയ്യുക എന്നതാണ് കോടതിയലക്ഷ്യത്തിന്റെ കാതല്‍. കോടതിയെ നേരിട്ടോ ജഡ്ജിമാര്‍ക്കെതിരായി വ്യക്തിപരമായ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്യുന്നത് അല്ല കോടതി അലക്ഷ്യം ആകുന്നത്. കോടതിയ്‌ക്കെതിരെ അതിവിദൂരമായ ഒരു അഭിപ്രായപ്രകടനംപോലും കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരും. അത് സ്വകാര്യസംഭാഷണങ്ങളിലെ ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനം പോലും അല്ലെങ്കില്‍ ഒരു വ്യക്തി കോടതിയ്‌ക്കെതിരെ അവന്റെ മനോവ്യാപാരത്തില്‍ പോലും കോടതിയ്‌ക്കെതിരെയോ ജഡ്ജിമാര്‍ക്കെതിരെയോ ചിന്തിക്കാനോ പറയാനോ പാടില്ല എന്നുവരെ വേണമെങ്കില്‍ കോടതി അലക്ഷ്യമായി പരിഗണിക്കപ്പെടാം. 

നിയമവും കോടതികളും ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ഒരു സ്വതന്ത്രരാജ്യത്തില്‍ ജനിക്കപ്പെടുകയും ജീവിക്കുകയും ചെയ്യുന്ന ഓരോ പൗരന്റെയും സംരക്ഷണം ലക്ഷ്യം വച്ച് മാത്രമാണ്. പ്രത്യേകിച്ച് ജനാധിപത്യസംമ്പ്രദായത്തിലെ നിയമവ്യവസ്ഥയ്ക്കും നീതിന്യായസംവിധാനത്തിനും പരമപ്രധാനമായ സ്ഥാനമാണുള്ളത്. ജനാതിപത്യസംമ്പ്രദായം നടപ്പില്‍ ഇല്ലാത്ത രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് രാജഭരണവും പട്ടാളഭരണവും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഉള്ള ഭരണഘടനയെക്കാളും എത്രയോ അത്യുന്നതിയില്‍ നില്‍ക്കുന്നതാണ് ജനാധിപത്യരാജ്യങ്ങളിലെ നീതിവ്യവസ്ഥയ്ക്കുള്ള സ്ഥാനം. അതുകൊണ്ടുതന്നെ കോടതി അലക്ഷ്യം എന്നുള്ള കുറ്റത്തെ ഏറ്റവും അധികം സൂക്ഷ്മവിശകലനത്തിനുശേഷം മാത്രമേ അതിന്റെ മാരകത്വം പരിഗണിക്കാന്‍ സാധിക്കയുള്ളൂ. രാജഭരണത്തിലും സ്വേച്ഛാധിപത്യഭരണസംവിധാനം നിലവിലുള്ള രാഷ്ട്രങ്ങളും വ്യാഖ്യാനിക്കുന്നതുപോലെ കോടതിയലക്ഷ്യവും രാജ്യ-രാജ വിരുദ്ധതയും എളുപ്പത്തില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ജനാധിപത്യസംവിധാനത്തിലുള്ള ഒരു വ്യവസ്ഥയില്‍ ചരിക്കുന്ന ഭരണ-നീതി നിര്‍വഹണസംവിധാനങ്ങള്‍ക്ക് സാധിക്കുകയില്ല. 

ഒരാളെ ഒരു നിയമം മൂലം അയാളുടെ ജീവിതത്തെ കല്‍ത്തുറുങ്കില്‍ അടച്ചിടുക എന്നുള്ളത് അയാളുടെ ജീവിതത്തെ സംബന്ധിച്ചും അയാള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തെ സംബന്ധിച്ചും അതിപ്രാധാന്യമുള്ള കാര്യമാണ്. ജനാധിപത്യസംവിധാനത്തില്‍ ഏത് ഭരണഘടനാ നടപടികള്‍ക്കും ഭൂരിപക്ഷം ജനങ്ങളുടെ താല്‍പര്യവും അംഗീകാരവും ലഭിച്ചിരിക്കേണ്ടതുണ്ട് എന്നുള്ളത് മര്‍മ്മപ്രധാനമാണ്. ന്യൂനപക്ഷത്തിന്റെ ഹിതങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ളതായിരിക്കരുത് ജനാധിപത്യസംമ്പ്രദായത്തിലെ മൂല്യങ്ങള്‍. 

ജനാധിപത്യ സമ്പ്രദായത്തില്‍ ഒരു വ്യക്തിയെക്കാള്‍ പ്രാധാന്യം ഭൂരിപക്ഷസമൂഹത്തിന്റെ താല്‍പ്പര്യങ്ങളാണ് നല്‍കേണ്ടത് എന്നുള്ളതാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ മഹത്വം. 50-50 എന്നുള്ള ഒരു സംഖ്യയുടെ അധികത്തില്‍ മറ്റു 49 എന്ന സംഖ്യയെക്കാള്‍ പ്രാധാന്യം കൈവരുന്നു 51 എന്ന സംഖ്യയുടെ ഭൂരിപക്ഷത്തിന്. ഒരു വ്യ്ക്തിയുടെ അധിക സംഖ്യയിലൂടെ സംഭവിക്കുന്ന ഭൂരിപക്ഷം വരു്ന്ന ഒരു സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ നടപ്പാകുന്നു എന്നതാണ്. ആ അഭിപ്രായത്തെ എല്ലാവരും പിന്തുണയ്ക്കുകയും അനുസരിക്കുകയും നടപ്പിലാക്കുന്നതിന് സഹകരിക്കുകയും വേണം എന്നുള്ള കാര്യം. എന്നാല്‍ ഇവിടെ ചില അവസരങ്ങളില്‍ സംഭവിക്കുന്നത്് ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക് മു്ന്‍തൂക്കം നല്‍കുകയും ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ്. 

ഭരണഘടനാപരമായി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ഭരണഘടനയില്‍ പറയുന്ന മൗലീകാവശ്യങ്ങള്‍ നടപ്പില്‍ വരികയും ചെയ്യുകയാണെങ്കില്‍ മാത്രമേ ഒരു ജനാതിപത്യസംമ്പദായത്തില്‍ ആ രാജ്യം മഹത്തരമാകുന്നുള്ളൂ. അല്ലാതെ ഭരണഘടനയില്‍ വ്യക്തിസ്വാതന്ത്ര്യവും വ്യക്തിയുടെ അവകാശങ്ങളും വിസ്തരിക്കുകയും പ്രായോഗികതലത്തില്‍ ഒരു വ്യക്തിയെക്കാള്‍ ഉപരിയായി ഒരു സമൂഹത്തിനുതന്നെ ഭരണഘടന ഉല്‍ഘോഷിക്കുന്ന സാധ്യതകള്‍ കിട്ടാതെ പോകുന്നത് ഒരു രാജ്യത്തിന് ഒരിക്കലും ഭൂഷണമാകില്ല. 

ഭക്ഷണകിട്ടാത്തവന്‍ ഇലക്കും ഭക്ഷണം കഴിച്ചവന്‍ പായക്കും വേണ്ടി ധൃതിപിടിയ്ക്കുന്നതുപോലെയാവരുത് ഒരു രാജ്യത്തിലെ നീതി-ന്യായ വ്യവസ്ഥയും അതു നടപ്പാക്കുന്നതിലുള്ള വ്യഗ്രതയും. 


November 10, 2011

No comments:

Post a Comment