Saturday, January 7, 2012

തിരുശേഷിപ്പ്



തിരുശേഷിപ്പില്ലാത്ത ജന്മം
വിഫലമായ ഫലംപോലെ.
സംസാരം സാഗരംപോല്‍ 
നാവ്് ഒരു മാംസപിണ്ഡമായി
കണ്ണിന് കാഴ്ച ആവര്‍ത്തനവിരസം
സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും
ആരുമില്ല; അര്‍ഹതയും
കാമ്പില്ലാത്ത സൗഹൃദം,
വാഴപ്പോളപോല്‍ അര്‍ത്ഥശൂന്യം.
എത്രമേല്‍ ഞാന്‍ സ്്‌നേഹിച്ചത്
തിരിച്ചുകിട്ടാത്ത സ്‌നേഹമായി.
പിറവിയില്‍ ഒടുങ്ങിയ മരണമായി
വൃത്തമില്ലാത്ത കവിതപോലെ
തകര്‍ന്നടിഞ്ഞ സംസ്‌ക്കാരം
കടലെടുത്ത കരപോലെ
ഒന്നുമല്ലാത്തവന്റെ നിലവിളി
കണ്ണില്ലാത്തവന്റെ കുരുടന്‍ കാഴ്ച
വഴിതെറ്റിയവന്റെ മറന്നവഴികള്‍
ഇനി ഒരിക്കലും തിരിച്ചുവരവില്ല
പ്രേതവചനംപോലെ അടുക്കില്ലാത്ത
വികൃതിമായ ഒരായുസിന്റെ പുസ്തകം.

No comments:

Post a Comment