Tuesday, January 17, 2012

യൗവനം


ആഗ്രഹം, സ്വപ്നം, ഭാവന
അവസാനിക്കാത്തത്
ജനിച്ചുകൊണ്ടിരിക്കും
നിറഞ്ഞുതുളുമ്പും
ഓരോ തുള്ളിയും 
അതിമധുരം; അതിലോലം
സ്വപ്‌നങ്ങള്‍ക്ക് വസന്തകാലം 
നിയന്ത്രാണാതീതം
അദൃശമാം ആജ്ഞ
ആകാശത്തില്‍ പാറിപറന്ന്
സങ്കല്പങ്ങളുടെ പടികയറി
കീഴടങ്ങിയ അടിമ
അബോധമാം അന്തരംഗം
ആരോ അപഹരിച്ചു
കൈകാലുകള്‍ വരിഞ്ഞ്
അനുസരണയുള്ള കുഞ്ഞാട്
വരയിലും കളത്തിലും
കണ്ണൂകള്‍ വെള്ളിവെളിച്ചം
അത്യുച്ചയില്‍ മരവിച്ച്
നുപുരധ്വനി നാദം
ശ്രുതിമധുരം; സ്വരരാഗം
അത്ഭുതംജനിക്കും കാഴ്ച
നിറലോകം പുതുലോകം
അനന്തമാം യാത്ര
ചതിയാം കുഴി
മയക്കും മറയ്ക്കും
വികാരവിക്ഷുബ്ധം
വേലിയേറ്റയിറക്കം



No comments:

Post a Comment