Tuesday, January 17, 2012

നിറസത്യം

അടുക്കുന്തോറും 
അകന്നകന്നുപോകും
ഒരുവാക്കിന് 
ഒരു സ്പര്‍ശത്തിന്
ഒരു നോക്കിന്
യൂഗാന്തരങ്ങളുടെ അകലം
മാഞ്ഞുംമറഞ്ഞും
നോക്കില്‍ നിന്ന് വാക്കിലൂടെ
സ്പര്‍ശത്തിന്റെ ആദ്യാനുരാഗം
സ്മരണയായി നിഴലായി
വിരലിന് വിദ്യുത്‌സ്പര്‍ശം
ചൂഴ്ന്ന ദൃഷ്ടി
മുറിവിലെ നീറ്റല്‍
വാക്കിലെ അകംപൊരുള്‍
നിവരുന്ന നിറസത്യം
അടുക്കുവാനാകില്ല; 
അടരുവാനും
മുറുകിയ കുരുക്കായി
പാരതന്ത്ര്യം ഭയാനകം
അടങ്ങാത്ത ആഗ്രഹം
നിഴല്‍മരത്തിലെ 
പുകക്കൊമ്പുകള്‍
ഓരോ നോട്ടവും 
പിരിമുറുക്കമായി
ഓരോ വാക്കും ഹൃദയഭേദകം
സ്പര്‍ശം നിവൃതി സായൂജ്യം
കൈകള്‍ അനാഥം
മനസ്സ് പെരുവഴിസത്രം
കാല്‍സ്പര്‍ശം
മൃദുലമാം ശബ്ദം
പുഞ്ചിരിയുടെ ആര്‍ദ്രത
ആഗ്രഹങ്ങള്‍ എരിഞ്ഞടങ്ങി
നിശ്വാസം മിഴിതൂകി
പരതിമടുത്തകണ്ണുകള്‍
വിരല്‍ പാമ്പിനെപ്പോലെ 
പുര്‍ണമായ ഒറ്റപ്പെടല്‍
ഇരുട്ടുകലര്‍ന്ന നിഴല്‍വെളിച്ചം
ഇരുണ്ടപാറപോലെ
ജലം ഉറഞ്ഞു
അലമുറയിടുന്ന മനസ്സ്
ചൂണ്ടക്കുഴയായി ചോദ്യം

No comments:

Post a Comment