Saturday, January 7, 2012

സ്വാര്‍ത്ഥത



ജീവിതം ദുരിതവും ദുരന്തങ്ങളും പേറി
ഉണങ്ങി അഴിയുന്ന വൃക്ഷംപോലെ 
വേരുറയ്ക്കാത്ത മണ്ണില്‍
ശിരസ്സ് കുനിഞ്ഞ് ആകാശത്തിന് കീഴെ
മരണത്തിന്റെ നിമിഷവിത്തുകളാണ്
ജീവിതയാത്രയില്‍ വിതറുന്നത്
ഒരിക്കലത് മുളയിട്ട് ജീവനെക്കവരും
അന്ന് നീ ഉറങ്ങും നിശ്വാസമില്ലാതെ.
പെറ്റുപെരുകിയ മനുഷ്യജന്മങ്ങള്‍
മനുഷ്യന് ബുദ്ധിയും വിവേകവും
ഇല്ലായിരുന്നെങ്കില്‍ ഒരു മൃഗമായി
ഇരുന്നുമുറങ്ങിയും നാലുകാലില്‍
നഖ-ദ്രംഷ്ഠകളാല്‍ മാന്തിയും ചീന്തിയും
തുറിച്ച കണ്ണാല്‍ രക്തം ഊറ്റിയും.
മറ്റൊരാളുടെ കണ്ണിലെക്കരടായി
മുതുകത്തും ശിരസ്സിലും ചവിട്ടി
സ്വയം ഉയര്‍ന്നും താഴ്ത്തിയും കവര്‍ന്നും
ചിരജ്ഞീവിപട്ടം തലയിലേറ്റാന്‍ വെമ്പിയും
സ്വാര്‍ത്ഥതയുടെ ജഡരൂപമായി മനുഷ്യന്‍. 

No comments:

Post a Comment