Tuesday, January 3, 2012

കണ്ണാടി


നിഷ്‌ക്കളങ്കമായ 
നിന്റെ പുഞ്ചിരിയില്‍
ആയിരം പൂര്‍ണചന്ദ്രന്‍
വിരിഞ്ഞിരിക്കും
നിന്റെ മുഖം മനസ്സിന്റെ
തെളിമയാര്‍ന്ന കണ്ണാടി
പോലെ തുവെള്ളയാണ്
നിന്റെ ജീവിതം
അത്യുന്നതിയില്‍ 
വസിക്കുന്ന മാലാഖയുടെതാണ്
കാപട്യമില്ലാത്ത, പൊയ്മുഖ-
മണിയാത്ത സത്യവതിയാണുനീ
നീ ലോകത്തിന് വെളിവാകുന്നു
വിടര്‍ന്ന കണ്ണുകളില്‍ നീ
ലോകത്തിന്റെ സൗന്ദര്യം 
മാത്രം ദര്‍ശിക്കുകയാകും
നിന്റെ ആഗ്രഹങ്ങളില്‍
ശുഭാപ്തിയുടെ വേലിയേറ്റമാണ്
നീ കര്‍മനിരതയാണ്
അലസത നിന്നെ ഭയക്കും
നീ ദൈവപുത്രിയാണ്
നീ ജീവിക്കുകയാണ്
ദൈവത്തെപ്പോലെ
ഒരിക്കലും മരണമില്ലാതെ
മറ്റുള്ളവരൊക്കെ 
മരിച്ചുകൊണ്ടിരിക്കും
ദൈവം സമ്മാനിച്ച ജീവന്‍
നിന്റെ കൈകളില്‍ ഭദ്രം
ചെകുത്താന്റെ വരദാനമാണ്
എന്റെ ജീവനും ജീവിതവും
സത്യത്തിന്റെ നേര്‍രേഖയാണ്
നീ സഞ്ചരിക്കന്ന ജീവിതവഴി.

No comments:

Post a Comment