Wednesday, December 28, 2011

ഉണര്‍ത്തുപാട്ട്‌

വീണ്ടും ഉറങ്ങുന്നു
പുലരിയുടെ വെട്ടവുംകാത്ത്
ജീവന്റെ സ്പന്ദനം
ഒരുണര്‍ത്തുപാട്ടായി

മൃത്യുവിനും ഉറക്കത്തിനും
ഒരേ നിറം കറുപ്പ്
ജനനത്തിനും ഉണര്‍വ്വിനും
ഒരേ നിറം വെളുപ്പ്

ഓരോ ഉറക്കവും
മൃത്യുവിന്റെ അടയാളമാകുന്നു
പരിചിതനായ അപരിചിതനെപോലെ
പരിചിതനല്ലാത്ത സുഹൃത്തിനെപോലെ

മരണം ജീവിതത്തിന്റെ
അവസാന വാക്ക്
ജീവന്റെ മോക്ഷത്തിലൂടെ
ശരീരം ജഡമായലിഞ്ഞു

സ്വപ്‌നങ്ങള്‍ക്ക് ശൂന്യത
ഭാവനയ്ക്ക് അന്ത്യം
ചലനത്തിന് നിശ്ചലത
ഭാഗ്യം, വിധി, ദുര്‍വിധി

തിരമാലകളില്‍ കാറ്റ് ജനിക്കുന്നു
കാറ്റ് കൊടുംങ്കാറ്റില്‍ മരിക്കുന്നു
സൗഭാഗ്യത്തിന് അകമ്പടിസേവ
നിര്‍ഭാഗ്യത്തിന്റെ നിലവിളിയൊച്ച

No comments:

Post a Comment