
കീഴടക്കും മറ്റൊരു ഹൃദയത്തെ
ക്ഷോഭം തീര്‍ക്കും പരാജയം
വിജയമന്ത്രം വിനയമാണ്.
സനേഹത്തിന്റെ നാക്കാണ് വാക്ക്
അത് ഒഴുകും കഴുകും ശൂദ്ധമാക്കും
നോക്ക് നാക്കിലൂടെ വാക്കായി
കേള്‍വിയായി ഹൃദയതന്ത്രിയില്‍
അമൃതവര്‍ഷമായി ആനന്ദനിര്‍വൃതിയായി
സ്‌നേഹമില്ലെങ്കില്‍ വാക്കുകള്‍
ജീവിനില്ലാത്ത ജഡമായി വരും
സൗഹൃദംപൂക്കും സംസര്‍ഗസംസാരം
നിശ്ശബ്ദത മരുഭുമിയിലെ ആവിപോലെ
ചുട്ടുപഴുക്കുന്ന ്പൂഴിക്കാറ്റുപോലെ
ഹൃദയത്തെ വ്രണിതമാക്കും, കരിക്കും
വാക്ക് നിശ്വാസമാണ്, അടക്കിപ്പിടിക്കരുത്
വാക്ക് ഓരായുധമായി ഒരാവരണംപോല്‍
അറിവായും മുറിവായും സാന്ത്വനമായും
ശബ്ദം തിരിച്ചറിവായി സ്പര്‍ശമായി
ഓര്‍മ്മയിലെ സംഗീതമായി മരണമില്ലാതെ
No comments:
Post a Comment