Wednesday, December 28, 2011

പാഴായ ജീവിതം

എരിയുന്ന പകലിന്
രാത്രിയുടെ സാന്ത്വനം
ചുട്ടുപഴുത്ത ഭൂമിയ്ക്ക്
ആകാശം മഴചൊരിഞ്ഞു

വ്രണിതമനസ്സിന്
പുഞ്ചിരി നല്‍കിയ തണുപ്പ്
തകര്‍ന്ന ജീവിതത്തിന്
മരണത്തിന്റെ കൈത്താങ്ങ്.

അറ്റുപോയ പ്രതീക്ഷ
കരിഞ്ഞ സ്വപ്‌നങ്ങള്‍
മൃതമായ ഭാവന
പാഴായ ജീവിതം.

No comments:

Post a Comment