Wednesday, December 28, 2011

ഇന്ന്

പഴയപടി, മുറപോലെ
എല്ലാവരും ഉണര്‍ന്നിരുന്നു
ചിലര്‍ ഉണരാന്‍ വൈകി
ചിലര്‍ ഉണര്‍ന്നതേയില്ല
കുറെ ജന്മങ്ങള്‍ നാമ്പെടുത്തു
കുറെയെണ്ണം കൊഴുഞ്ഞുപോയി
ജീവിതം പിന്നെയും അസഹനീയം
മനസ്സ് എപ്പോഴും കൂടെയുണ്ട്
ശരീരവും മനസ്സും ചിലപ്പോള്‍
ഒളിച്ചുകളിക്കും; ഒറ്റിക്കൊടുക്കും
ഇച്ഛക്കെതിരെ പ്രവര്‍ത്തിക്കരുത്
അരുത് എന്നത് മുന്നറിയിപ്പാണ്
കണ്ണുകൊണ്ട് കാഴ്ചയെ അളക്കരുത്
ചെവികൊണ്ട് അറിവിനെ തൂക്കരുത്
മരണത്തിലേക്ക്് വഴികളേറെയാണ്
ജീവിതത്തിലേക്ക് വഴികളടഞ്ഞതാണ്
ആത്മാവ് പാമ്പിനെപ്പോലെയാണ്
അത് ശരീരത്തിലൂടെ ഇഴയും കുഴയും
ഇന്ദ്രിയങ്ങള്‍ അട്ടയെപോലെ
രക്തം കണ്ടാല്‍ ഊറ്റികുടിക്കും
വിഷമയമായ വിഷയങ്ങളില്‍
ഭോഗാസക്തിയാല്‍ രമിച്ചും മദിച്ചും
കുടിലം നീചം പൈശാച്ചികം
കാമനകള്‍ ആടിത്തീര്‍ക്കും കൈവെള്ളയില്‍
സ്വാര്‍ത്ഥത തീര്‍ക്കും ക്രോധാഗ്നിയില്‍
സത്യത്തിന്റെ ഭാഷ മൗനമാണ്
ജല്പനങ്ങള്‍ കാഹളമുഴക്കും
ഒച്ചയില്‍ അസത്യം വിളിച്ചുകൂവും
ഓരോ ശ്വാസവൂം കനലായി
ജ്വലിക്കും, തിളയ്ക്കും ആവിയായി
ചിന്ത, കത്തുന്ന തീയില്‍ എണ്ണയായി
ഒരിറ്റുജലത്തിനായി ദാഹിക്കുന്ന മനസ്സിന്
പൊള്ളുന്നു തീയായി ഇറ്റുവീഴുന്നു
വേവുന്നു ശരീരം ജീവിതച്ചിതയില്‍
തൃപ്തിയില്ലാതുഴലുന്ന ജീവന്‍
ഭാവനാലോകത്തില്‍ രമിച്ചുരസിക്കുന്നു
ഒറ്റയാവാനില്ല; കൂട്ടമായിരിക്കാം
കൂട്ടത്തിനുള്ളില്‍ ഞാനില്ല; നമ്മളാണ്
സ്വന്തമായി പിന്നേയുംപിന്നിലുമാരുമില്ല
ഒരരുവിയായ് തുടങ്ങി പിന്നെയത്
ഒടുങ്ങും അനന്തമാം സാഗരത്തിരയില്‍
ഒരു വിത്തുമുളച്ച് ചെടിയായ് മരമായ്
കായകല്പത്തില്‍ സായൂജ്യമായ്
ജന്തുജന്മങ്ങള്‍ പര്പരം ഇണചേര്‍ന്ന്
പുതിയ ജന്മങ്ങളില്‍ തൃപ്തിയടയുന്നു
മൊട്ടുവിടര്‍ന്ന് പൂവായ് സുഗന്ധമായ്
മുട്ടവിരിഞ്ഞ് കുഞ്ഞായ് കുരുവിയായ്
സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കും
പുഴയോഴുകും, കുയില്‍ പാടും, മയിലാടും
ശലഭങ്ങള്‍ വര്‍ണ്ണാഭമായ് ചിറകടിച്ചുപാറിയും
കാലിനടിയില്‍ ഭൂമിയെ മര്‍ദ്ദിച്ച് നീണ്ട
ലോകത്തെ കീഴടക്കാന്‍ വെമ്പും
ആകാശത്തില്‍ ജ്വലിക്കും നക്ഷത്രമായ്
തിളങ്ങാന്‍ ഭൂമിയില്‍ നില്‌ക്കേ മോഹം.


No comments:

Post a Comment