Wednesday, December 28, 2011

എത്തിനോട്ടം

മുഖം കണ്ണാടി നോക്കി മിനുക്കാം
കണ്ണ്, മൂക്ക്, തലമുടി, പിന്നെ
ചുണ്ട്, വായ, പല്ല്, ചെവി അവസാനം.
ഒക്കെ അതുപോലെ, തെറ്റില്ലാത്ത ശരിപോലെ

കണ്ണിലൂടെ കാഴ്ചയുടെ പിന്നാമ്പുറത്തേക്ക്
മൂക്കിലൂടെ ശ്വാസകോശഅറയിലേക്ക്
ചെവിയിലൂടെ കേള്‍വിയുടെ കര്‍ണ്ണപടത്തിലേക്ക്
പുഞ്ചിരിക്കുന്ന പല്ലിലൂടെ മോണയുടെ അടിത്തട്ടിലേക്ക്
തലമുടിയുടെ അനന്തമായ വളര്‍ച്ചയുടെ ഉറവിടം തേടി

പൊക്കിള്‍കൊടിയുടെ മധുരമുള്ള വേദനയിലേക്ക്
പ്രകൃതിയുടെ ഉദരത്തിലെ ജീവസ്പന്ദനത്തിലേക്ക്
ഹൃദയതാളം, നിശ്വാസത്തിലെ ചൂട്, ഭൂമിയുടെ ഭ്രമണം
ഗര്‍ഭപാത്രത്തിലെ താരാട്ടുപാട്ട്, ഓര്‍മ്മയുടെ വിസ്മൃതി
അനുഭവങ്ങളുടെ തീച്ചൂളയില്‍ ആറിത്തണുത്ത
നിര്‍വികാരതയുടെ നിസ്സംഗതയിലേക്ക് ഒരു എത്തിനോട്ടം

No comments:

Post a Comment