Wednesday, December 28, 2011

നീ

നിന്റെ ജീവിതത്തില്‍
എനിക്ക് എന്താണ് പങ്കുള്ളത്
നിന്റെ ചിന്തകള്‍, സ്വപ്‌നങ്ങള്‍
ഭാവനകള്‍, ആഗ്രഹങ്ങള്‍
ഇഷ്ടാനിഷ്ടങ്ങള്‍...നിന്റേതുമാത്രം
നീ കാണുന്ന കാഴ്ചകള്‍
എനിക്ക് കാണാന്‍ കഴിയുമോ
നിന്റെ കൈകാല്‍ വിരലുകള്‍
ഞാന്‍ കാണ്‍കെ വളര്‍ന്നതും
അതിന്റെ സ്പര്‍ശനമേല്‍ക്കാന്‍
കൊതിച്ചും കിതച്ചും ചാരെനടന്നതും
നിന്റെ മനസിലെ കിളി വാതില്‍
ഞാനറിയാതെ നീ തുറക്കുന്നതും
പിന്നെ ഭദ്രമായടക്കുന്നതും
എനിക്ക് കാണാം, താക്കോല്‍പഴുതിലൂടെ
നീ വളരുന്നതും നോക്കി വേഴാമ്പലായി
ഞാന്‍ വൃഥാവില്‍, കാത്തിരുന്നതും
നീ എന്റെ കൈയെത്തുദൂരെയാണെങ്കിലും
നമുക്കിടയില്‍ കാലം തീര്‍ത്ത അകലമാണ്.

No comments:

Post a Comment