Wednesday, December 28, 2011

ചിതലരിച്ച കാലം

എന്റെ വാക്കുകള്‍
ചിതലരിച്ച കാലം പോലെ
ജീര്‍ണ്ണിച്ചതാണ്.
കാലത്തിന്റെ ഇളക്കത്തില്‍
തകര്‍ന്നടിയുന്ന പുരാതന
നഗരിപോലെ ഭീതിതം.

എന്റെ ചിന്തകള്‍
പുറമെ അവ ദൃഢവും
കാലാതിവര്‍ത്തിയുമാണെന്ന് തോന്നാം.
അസ്ഥിരമായ അതിന്റെ സൗന്ദര്യം
പുറമെ മാത്രം നിഴലിച്ചുനില്‍ക്കും
അകലെമാത്രം.

നിന്റെ സ്വപ്‌നങ്ങളില്‍
ശ്മശാനമൂകമായ
ഒരശ്ശരീരിയായി
ഞാന്‍ നിന്നരികിലെത്തും

അപ്പോള്‍ ആയിരം ജഡങ്ങള്‍
ചിതയിലെരിയുന്നത് കാണാം.
നീ ഭയക്കാതിരിക്കുക.
വെറും സ്വ്പനമായി മറവിയായി
അത് വഴിമാറും

പുലര്‍വേളയില്‍
മധുരസ്വപ്‌നത്തിന്റെ
ശുഭചിന്തയില്‍
നീ ഉണര്‍ന്നിരിക്കും.

നാശത്തിന്റെ അസ്ഥിവാരത്തില്‍
പ്രതീക്ഷയുടെ കിനാവ് തിരിനീട്ടും.
അത് നിന്റെ നാളേയ്ക്ക്
വിത്തായി സൂക്ഷിക്കും

No comments:

Post a Comment