Wednesday, December 28, 2011

ശരിയും തെറ്റും

ശരിയ്ക്കും തെറ്റിനുമിടയില്‍
ചതഞ്ഞരഞ്ഞ ജീവിതം
ചിന്ത, വാക്ക്, പ്രവൃത്തി
ഏതാണ് ശരി, ഏതാണ് തെറ്റ്

ശരിയും തെറ്റും ഓന്തിനെപ്പോലെ
ചിലപ്പോള്‍ മാറിമറിഞ്ഞ് മറയും
ചിന്ത മരുന്ന്, വാക്ക് പുക
പ്രവൃത്തി വെടിക്കെട്ടാണ്.

ഉരഗത്തെപ്പോലെ ഇഴഞ്ഞും
മനുഷ്യനെപ്പോലെ നടന്നും
ദൈവത്തെപ്പോലെ കനിഞ്ഞും
ജഡത്തെപ്പോലെ നിശ്ചലമായും

ആസക്തി പുഴുക്കളെപ്പോലെ
അരിച്ചരിച്ച് തിന്നുതീര്‍ക്കും
അവസാനം സ്വയം അലിഞ്ഞ്
വ്യര്‍ത്ഥമായ ശൂന്യതയാവും

ചഞ്ചലമായ മനസ്സിന്
തിരമാലയുടെ കരുത്ത കൊമ്പ്
പര്‍വ്വതംപോലെ പ്രതിബന്ധം
പൊട്ടിതകര്‍ന്ന് ഉരുകിയൊലിക്കും

മരവിച്ച ബുദ്ധി, കൂടുതേടി
വഴിതെറ്റിയ ചിന്ത കാടുകയറി
കണ്ണ് കാഴ്ചയില്‍ കുടുങ്ങി
ശ്രദ്ധ ബഹളത്തില്‍ മുങ്ങി

No comments:

Post a Comment