Wednesday, December 28, 2011

രാത്രി

രാത്രികള്‍ വൃഥാവിലസ്തമിക്കുന്നു
എല്ലാം നിശ്ചലം, നിശ്ശബ്ദം...
കാറ്റിന്റെ മര്‍മ്മരം കാലൊച്ചപോല്‍
രാത്രിയുടെ ഇരുണ്ട വഴികളില്‍
ഭൂമിയുടെ തണുപ്പ് അമ്മയുടെ തലോടലായി
അകന്നുപോയ പകല്‍, വിരഹിയായ രാത്രി
അവളറുങ്ങാന്‍ അവനുണര്‍ന്നിരുന്നു
കാഴ്ചകള്‍ മരിക്കുമ്പോള്‍
സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ വയ്ക്കും
കടലിരമ്പുന്ന ശബ്ദം കരയുറങ്ങിയ മൂകത
എല്ലാവരും ഉറങ്ങിയ നേരം
ഉണര്‍ന്നിരിക്കുന്നതാരാണ്?
നിസ്സംഗമായ നിസ്സഹായത
പുഞ്ചിരിയുടെ വളക്കിലുക്കങ്ങളില്ല
മൂളിപ്പാടുന്ന താരാട്ടുപാട്ടില്ല
വിരലുകളിലെ സ്പര്‍ശനസുഗന്ധം
നിശ്വാസത്തിന്റെ ഊഷ്മള താളം
നിഴലുകള്‍ നൃത്തവയ്ക്കുന്ന പാതിരാവ്
അനിശ്ചിതമായ കാത്തിരിപ്പ്
തടവറയിലെ അസ്വസ്ഥത
മീനുകള്‍ കൊത്തിപ്പറിച്ച കണ്‍കുഴികള്‍
നാവ് പിഴുതെടുത്തവന്റെ രോദനം
പുലരുന്നതിനുമുമ്പ് തീര്‍ക്കണം
എല്ലാകണക്കും തെറ്റാതെ പറ്റാതെ.

No comments:

Post a Comment