Wednesday, December 28, 2011

ജ്ഞാനം

കാഴ്ച ചിന്തയായ്, ഭാവമായ്
വാക്കായ് വരയായ് മറവിയായ്
കാലത്തിലലിയുന്നു.
നിന്റെ രുപം കാഴ്ചയുടെ മധുരമായ്
മനസ്സിനുത്സവമായ്
ഭാവജ്വാലയായ്
വരയും വാക്കുമായ്
തിരിച്ചറിവിന്റെ വഴിപിരിയലായ്
അനുഭൂതിയുടെ സാക്ഷ്യമായ്
വിസ്മൃതിയുടെ അന്ധകാരമായ്

മറവി ശിഥിലമായ്

ധൂളിയായ് ധൂമമായ്

ധരിദ്രിയില്‍ കാറ്റായി

ഊര്‍ജ്ജമായ് സൃഷ്ടിയായ്

സൃഷ്ടിയുടെ ആദ്യാക്ഷരംപോല്‍
സ്പന്ദനം ചലനമായ്
മൂളലായ് മുരളലായ് കരച്ചിലായ്
പിന്നെ വിതുമ്പലായ് അലര്‍ച്ചയായ്

മൗനം തിടകെട്ടിയ ജീവിതം
ധ്വനിസമൂഹമായ്
അക്ഷരങ്ങള്‍ കൂടിപിരിഞ്ഞ്
ഭാഷയുടെ അനര്‍ഘനിഗളമായ
ശബ്ദകോലാഹലം പാഴ്‌വേലയായ്
അര്‍ത്ഥശൂന്യമായ 'വെറുതെ'യായ്

പിടഞ്ഞുവീഴുന്ന നിമിഷബീജങ്ങള്‍
മരണം കൂര്‍ത്തവാളായ് തലയ്ക്കു-
മുകളില്‍ ഒരിഴയില്‍ തൂങ്ങിനില്ക്കുന്നു.
ഹൃദയനാഡികളില്‍ ജീവബീജം
ബോധത്തിന്റെ ഉണര്‍വിന്
അറിവിന്റെ 'ജ്ഞാനം' പകരുന്നു.

No comments:

Post a Comment